എംസോൺ റിലീസ് – 2931
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Leos Carax |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി. ആർ |
ജോണർ | ഡ്രാമ, റൊമാൻസ് |
പാരീസിലെ ഏറ്റവും പഴക്കമുള്ള പാലമായ പോണ്ട് ന്യൂഫിനെ അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുമ്പോൾ, നടക്കുന്ന അലക്സിന്റെയും, മിഷേലിന്റെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. അലക്‌സ് മദ്യത്തിനും മയക്കത്തിനും അടിമയായ ഒരു സർക്കസ് കലാകാരനും, മിഷേൽ ഒരു രോഗം കാരണം തെരുവിലെ ജീവിതം നയിക്കേണ്ടിവരുന്ന സാധാരണ ഒരു ചിത്രകാരിയുമാണ്, ആ രോഗം അവളുടെ കാഴ്ചയെ പതുക്കെ പതുക്കെ നശിപ്പിക്കുന്നു. പഴയ കാവൽക്കാരൻ ഹാൻസിനൊപ്പം ബ്രിഡ്ജിൽ ജീവിക്കുന്ന അവരുടെ ജീവിതമാണ് സിനിമ ഒപ്പിയെടുത്തിരിക്കുന്നത്. 1991 ൽ ലിയോസ് കാരക്‌സ് സംവിധാനം ചെയ്തു, ജൂലിയറ്റ് ബിനോഷും ഡെനിസ് ലാവന്റും അഭിനയിച്ച ഒരു റൊമാന്റിക് മൂവിയാണ് “ദ ലവേർസ് ഓൺ ദ ബ്രിഡജ്” ഈ ചിത്രം ഫ്രാൻസിൽ 867,197 FRF നേടുകയുണ്ടായി, 1991-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ 34-ാമത്തെ ചിത്രമായിരുന്നു ഇത്.