The Painting
ദ പെയിന്റിംഗ് (2011)

എംസോൺ റിലീസ് – 137

Download

189 Downloads

IMDb

7.3/10

ഒരു ചിത്രകാരന്റെ വീടിന്റെ ചുമരില്‍ അയാള്‍ പൂര്‍ത്തിയാക്കാതെയിട്ട ഒരു ചിത്രത്തിലെ പല അവസ്ഥകളിലുള്ള കഥാപാത്രങ്ങളുടെ ജീവിതമാണ് ദ പെയിന്റിംഗിന്റെ പ്രമേയം. മൂന്നു തരത്തിലുള്ള കഥാപാത്രങ്ങളാണ് ആ ചിത്രത്തിലുള്ളത്. ‘ടൗപിന്‍സ്’ എന്ന വിഭാഗം നിറങ്ങളും ഭാവങ്ങളും നല്കി ചിത്രകാരന്‍ പൂര്‍ത്തിയാക്കിയ കഥാപാത്രങ്ങളാണ്. തൊട്ടുതാഴത്തെ പടിയിലുള്ള ‘പഫീനി’ കളാകട്ടെ പകുതിയോളം അദ്ദേഹത്തിനു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞവയും എന്നാല്‍ ചാര്‍ക്കോള്‍, പേന, മഷി ഇവകൊണ്ട് സ്കെച്ചുകള്‍ മാത്രം ഇട്ടവ ‘റഫ്’ എന്ന വിഭാഗത്തിലാണ് വരുന്നത്. വിഭജനത്തിന്റെയും ആധിപത്യത്തിന്റെയും ഈ പശ്ചാത്തലത്തിലാണ് ആള്‍ഡണിലെ റമോയും ഹാഫീസിലെ ക്ലെയറും പ്രണയത്തിലാവുന്നത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ചിത്രകാന് മാത്രമേ സാധിക്കൂ. റമോയും ക്ലെയറിന്റെ കൂട്ടുകാരി ലോലയും ഒപ്പം കൂടിയ പ്യൂമോ എന്ന റഫും ചേര്‍ന്ന് ചിത്രങ്ങളിലൂടെ ചിത്രകാരനെത്തേടി യാത്രയാവുന്നു. ചിത്രകലയെക്കുറിച്ചും ജീവിതത്തെ സംബന്ധിച്ചും ഉള്ള വലിയ ദര്‍ശനങ്ങളിലേക്കാണ് ഈ അന്വേഷണങ്ങള്‍ എത്തിച്ചേരുന്നത്.