എം-സോണ്‍ റിലീസ് – 233

യുദ്ധം തകര്‍ത്ത ചെച്ന്യയുടെ കഥ ഒന്‍പത് വയസുകാരനായ ഹദ്ജിയുടെയും പത്തൊന്‍പത് വയസുകാരനായ കൊയിലയുടെയും ജീവിതത്തിലൂടെ പറയുകയാണ് ദി സേര്‍ച്ച്. 1999 ല്‍ റഷ്യന്‍ സൈന്യം ചെച്ന്യയെ ആക്രമിച്ചപ്പോഴാണ് ഹദ്ജിക്ക് തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. ഗ്രാമപ്രദേശങ്ങളിലൂടെ അലയുകയായിരുന്ന അവനെ അമേരിക്കയില്‍ നിന്നുള്ള റെഡ് ക്രോസ് പ്രവര്‍ത്തക കണ്ടെത്തുന്നു. അവരോട് സംസാിക്കാത്തതിനെ ത്തുടര്‍ന്ന് ഹദജിയെ കരോള്‍ എന്ന യൂറോപ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ അടുത്തെത്തിക്കുന്നു. കരോളിനെ അംഗീകരിക്കുന്നുവെങ്കിലും അവളോടും ഒന്നും സംസാരക്കാന്‍ ഹദ്ജിക്കാകുന്നില്ല. മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട് പിന്നീട് സൈനിക സേവനത്തിനായി അയക്കപ്പെട്ട കൊയലക്കാണ് അടുത്ത ഊഴം. ക്യാമ്പിലെ നിരന്തരമായ പീഡനവും അപമാനവും കൊയിലയിലെ മനുഷ്യത്വം നശിപ്പിച്ച് അയാളെ ആളെക്കൊല്ലുന്ന യന്ത്രമാക്കി മാറ്റിയിരുന്നു. ഇളം മനസുകളില്‍ യുദ്ധമുണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളാണ് രണ്ടു പേരുടെ കഥയിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നത്.