The Swallows of Kabul
ദ സ്വാളോസ് ഓഫ് കാബൂൾ (2019)

എംസോൺ റിലീസ് – 3000

Download

585 Downloads

IMDb

7.5/10

Movie

N/A

യാസ്മിന ഖാദ്രയുടെ വിഖ്യാത പുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്രഞ്ച് ഭാഷയിലുള്ള അനിമേഷൻ ചിത്രമാണ് ലെ ഹിരൊന്ദെൽ ദെ കാബൂൾ (കാബൂളിലെ മീവൽപക്ഷികൾ)

1998-ൽ താലിബാൻ ഭരണത്തിന് കീഴിലെ കാബുളിലാണ് കഥ നടക്കുന്നത്. പരസ്പരം ജീവനുതുല്യം സ്നേഹിക്കുന്ന മൊഹ്സെനും സുനൈറയും പുതിയ നിയമങ്ങളുടെ പരിമിതികളിൽ വീർപ്പുമുട്ടുന്നവരാണ്. സോവിയറ്റു യുദ്ധത്തിൽ പരിക്കേറ്റ ആതിഖ് ആകട്ടെ വധശിക്ഷക്ക് വിധിക്കപ്പെട്ട സ്ത്രീകൾക്കായുള്ള ജയിലിന്റെ വാർഡനാണ്. വിധിയുടെ വിളയാട്ടം മൂലം ഇവരുടെ പാതകൾ ഒരുമിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നതാണ് സിനിമയുടെ ഇതിവൃത്തം.

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ നീല നിറമുള്ള ബുർഖ/ഛാദർ അണിഞ്ഞേ പുറത്തിറങ്ങാവൂ എന്ന് താലിബാൻ നിയമം കൊണ്ടുവന്നതിനാൽ പൊതുയിടങ്ങളിൽ നീല വസ്ത്രത്തിൽ പൊതിഞ്ഞ്‌ കാണപ്പെടുന്ന സ്ത്രീകളുടെ കൂട്ടങ്ങൾ കാഴ്ച്ചയിൽ നീല നിറമുള്ള മീവൽ പക്ഷികൾ/തൂക്കണാംകുരുവികളെ തോന്നിക്കുമെന്നതാണ് പേരിന്റെ പിന്നിലെ അർത്ഥം.