Three Colors: Blue
ത്രീ കളേർസ്: ബ്ലൂ (1993)

എംസോൺ റിലീസ് – 164

Download

580 Downloads

IMDb

7.8/10

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) ആദ്യ ഭാഗമാണ് ബ്ലൂ

കീസ്ലൊവ്സ്കിയുടെ മൂന്നു വർണങ്ങൾ പരമ്പരയിലെ ആദ്യ ഭാഗം. പതാകയിലെ നീല നിറം സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നത് പോലെ ഈ ചിത്രവും മുഖ്യ കഥാപാത്രത്തിന്റെ സ്വാതന്ത്ര്യത്തെ ആണ് സൂചിപ്പിക്കുന്നത്. കീസ്ലൊവ്സ്കിയുടെ അഭിപ്രായത്തിൽ ഇവിടെ സ്വാതന്ത്ര്യം സാമൂഹിക രാഷ്ട്രീയ അർത്ഥത്തിലല്ല, മറിച്ച് വൈകാരിക സ്വാതന്ത്ര്യം ആണ് ഉദ്ധേശിക്കുന്നത്.
സ്വന്തം ഭർത്താവും മകളും ഒരപകടത്തിൽ പെട്ട് മരിക്കുമ്പോൾ ഒറ്റപ്പെടുന്ന ഒരു സ്ത്രീയാണ് ഇതിലെ മുഖ്യ കഥാപാത്രം. കുടുംബ ബന്ധങ്ങളിൽ നിന്നും പെട്ടെന്നു ഉണ്ടായ ഒരു മോചനം എല്ലാ ബന്ധങ്ങളിൽ നിന്നും മാറി നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നു. പക്ഷെ ഇത് പൂർണമായും സാദ്ധ്യമല്ല എന്ന് പതുക്കെ അവർ മനസ്സിലാക്കുന്നതാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.

ഈ ചിത്രത്തിലെ അഭിനയം നടി ജൂലിയെറ്റ് ബിനോഷിനു വെനിസ് ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്തു. കൂടാതെ ഫ്രാൻസിൽ അഭിനയത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ മികച്ച നടിക്കുള്ള സീസർ അവാർഡും 1993ൽ അവർക്ക് ഈ ചിത്രത്തിനായി ലഭിച്ചു.