Titane
ടീറ്റാൻ (2021)

എംസോൺ റിലീസ് – 2993

Download

10014 Downloads

IMDb

6.5/10

2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ്‌ ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം.

കുട്ടിക്കാലത്ത് ഒരു വാഹനാപകടത്തില്‍ പെട്ടതിന് ശേഷം അലക്സിയയുടെ തലയില്‍ ഒരു ടൈറ്റാനിയം പ്ലേറ്റ് പിടിപ്പിക്കുന്നു. ശേഷം അവളുടെ സ്വഭാവത്തില്‍ വിചിത്രമായ പെരുമാറ്റങ്ങള്‍ വന്ന് തുടങ്ങുന്നു. അലക്സിയ ഒരു യുവതിയായ ശേഷം ഒരു പ്രശ്നത്തില്‍ ചെന്ന് ചാടുന്നു. ഇത് മൂലം അവള് വേഷം മാറി, ഒരു ഫയര്‍മാനായ വിന്‍സെനന്റിന്റെ കൂടെ താമസിക്കേണ്ടി വരുന്നു. തുടര്‍ന്നുണ്ടാവുന്ന വിചിത്രമായ സംഭവങ്ങളാണ് സിനിമ. ബാഹ്യമായി കാണുന്ന കഥ കൂടാതെ ഒട്ടനവധി അതിവായനകള്‍ക്കുള്ള കാര്യങ്ങള്‍ ചിത്രം തുറന്നിടുന്നുണ്ട്. കാണുന്ന ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ ചിത്രത്തെ വ്യാഖ്യാനം ചെയ്യാവുന്നതാണ്.

പലര്‍ക്കും അസ്വസ്ഥത ഉളവാക്കാന്‍ സാദ്ധ്യതയുള്ള അനവധി സീനുകളും, വയലൻസും, നഗ്നതയും സിനിമയില്‍ ഉള്ളതിനാല്‍ 18 ന് വയസ്സിന് മുകളിലുള്ളവര്‍ മാത്രം സിനിമ കാണാന്‍ നിര്‍ദ്ദേശിക്കുന്നു.