Trafic
ട്രാഫിക്ക് (1971)

എംസോൺ റിലീസ് – 346

ഭാഷ: ഫ്രഞ്ച്
സംവിധാനം: Jacques Tati
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: കോമഡി
Download

197 Downloads

IMDb

7/10

പാരിസിലെ അൾട്ര എന്നൊരു ചെറിയ കാർ കമ്പനിയിലെ ഡിസൈനർ ആയ മോണ്‍സിയര്‍ ഹൂലോ താൻ ഡിസൈൻ ചെയ്ത കാർ ആംസ്റ്റർഡാമിലെ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കുന്നതിനായി റോഡ് മാർഗം കൊണ്ടു പോകുന്നു . ഹൂലോയും ഡ്രൈവറും അവരുടെ പബ്ലിക്ക് ഏജന്റ് അമേരിക്കകാരിയായ മരിയയും കൂടി രണ്ട് വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത് . പാരിസിൽ നിന്നും ആംസ്റ്റർഡാം പോകുന്ന വഴിയിൽ അവർക്ക് പലവിധത്തിലുള്ള തടസങ്ങൾ നേരിടുമ്പോൾ അവർക്ക് ഓട്ടോ ഷോയിയ്ക്ക് സമയത്തിനു എത്താൻ സാധിക്കുമോ ?
മോണ്‍സിയര്‍ ഹൂലോ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സംവിധാകനായ തത്തിയാണ്, ഹൂലോ എന്ന കഥാപാത്രമായി തത്തി അഭിനയിച്ച അവസാന ചിത്രവുമിതാണ്.