Waiting for Happiness
വെയ്റ്റിംഗ് ഫോർ ഹാപ്പിനെസ് (2002)

എംസോൺ റിലീസ് – 2152

Subtitle

662 Downloads

IMDb

6.6/10

Movie

N/A

ആഫ്രിക്കയിൽ നിന്ന് നല്ലൊരു ജീവിതം തേടുന്നവർക്ക് യൂറോപ്പിലേക്കുള്ള വഴികളിൽ ഒന്നാണ് മൗറിതാനിയയുടെ പടിഞ്ഞാറേ അറ്റത്തുള്ള നുവാദിബു തീരം. വേറൊരിടത്ത് വളർന്ന് യൂറോപ്പിലേക്ക് പോകുന്നതിന് മുൻപ് ഒരു വട്ടം അമ്മയെ കാണാൻ ഇവിടെയെത്തുന്ന അബ്ദല്ലക്ക് പക്ഷെ അവിടുത്തെ ഭാഷയും വേഷവിധാനങ്ങളും എല്ലാം അന്യമാണ്. കപ്പലിനായുള്ള കാത്തിരിപ്പ് വിരസമാകുമ്പോൾ അവന് ആശ്വാസം ഖാത്ര എന്ന ഒരു കൊച്ചു മിടുക്കനും ആ ഗ്രാമവാസികളുടെ ദിനചര്യ വീക്ഷിച്ച് സമയം കൊല്ലലുമാണ്. പോകാനുള്ള സമയം അടുക്കുന്തോറും അവന് അന്യമെന്ന് തോന്നിയിരുന്ന സ്വന്തം നാട് വിട്ട് പോകുക എന്നത് കഠിനമായിത്തുടങ്ങുന്നു
നാട്ടിൽ ഇരിക്കുമ്പോൾ അവിടം വിട്ട് പോകാൻ വെമ്പുകയും പോകാൻ സമയമാകുമ്പോൾ പോകേണ്ടി വരുന്നതിൽ വിഷമം തോന്നുകയും എല്ലാം ലോകത്ത് എല്ലായിടത്തും മനുഷ്യർ നേരിടുന്ന ഒരു ചിന്താകുഴപ്പം ആണെന്ന് കാണിച്ചു തരികയാണ് ഈ കൊച്ചു ചിത്രം. പ്രത്യേകിച്ച് ഒരു കഥയില്ലാതെ ഗ്രാമത്തിലെ പല ആളുകളുടെയും കൊച്ചു കൊച്ചു നിമിഷങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത് ജീവിതഗന്ധിയായ ഒരു അനുഭവമാണ്. നാട്ടിൽ സന്തോഷം കിട്ടില്ലെന്ന്‌ കരുതി അന്യനാട്ടിലേക്ക് പോകുന്നവരും അന്യനാട്ടിൽ ഇരിക്കുമ്പോൾ സ്വന്തം നാടിന്റെ ഗുഹാതുരത്വം അനുഭവിക്കുന്നവരും നാട്ടിലേക്ക് വരാൻ ശ്രമിച്ചിട്ടും വരാൻ കഴിയാത്തവരും എത്ര ശ്രമിച്ചിട്ടും നാട് വിട്ട് പോകാൻ കഴിയാത്തവരും എല്ലാം ചെയ്യുന്നത് ഒരേ കാര്യമാണ് : ആനന്ദത്തിനായുള്ള കാത്തിരിപ്പ് (Waiting for Happiness)