Young Ahmed
യങ് അഹമ്മദ് (2019)

എംസോൺ റിലീസ് – 2051

Download

1412 Downloads

IMDb

6.6/10

Movie

N/A

അഹമ്മദ് നല്ലൊരു കുട്ടിയായിരുന്നു. ഈയിടെയാണ് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. അവന്റെ മുറിയിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകൾ ഇപ്പോൾ കാണാനില്ല. വീഡിയോ ഗെയിം കളികളില്ല, മാത്രവുമല്ല അമ്മയുടെ വീഞ്ഞു കുടിയും, പെങ്ങളുടെ വസ്ത്രധാരണവും എല്ലാം അവനിഷ്ടപ്പെടുന്നില്ല. അതെല്ലാം തെറ്റാണെന്നാണ്  അവന്റെ വിശ്വാസം അവനെ പഠിപ്പിക്കുന്നത്. അത് ഊട്ടിയുറപ്പിക്കാൻ പുതിയ കുറെ കൂട്ടുകാരും. ആയിടക്കാണ് ഒരു ജൂതനുമായി പ്രണയത്തിലായ തന്റെ ടീച്ചർ പാട്ടുകളിലൂടെ അറബി പഠിപ്പിക്കാൻ തുടങ്ങുന്ന കാര്യം അവൻ അറിയുന്നത്. അത്തരം കാര്യങ്ങൾ നമ്മുടെ വിശ്വാസത്തിന് എതിരാണെന്ന ഇമാമിന്റെ ഉപദേശം കൂടിയായപ്പോൾ ടീച്ചറെ കൊല്ലാൻ അവൻ തീരുമാനിക്കുന്നു. തെറ്റായ മത വിശ്വാസങ്ങൾ, അറിവുകൾ, എങ്ങിനെയാണ് അന്ധമായ മതവിശ്വാസമായി മാറുന്നത് എന്ന് പറയുകയാണീ  സിനിമ. മതം സമൂഹത്തിൽ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെയാണ് എന്നും അത് എത്രത്തോളമാണ് കൗമാരക്കാരിൽ മാറ്റങ്ങൾ സൃഷ്ടിക്കുക എന്നും പറയുക കൂടി ചെയ്യുന്നുണ്ട് ഈ ചിത്രം. കാൻ ഫിലിം ഫെസ്റ്റിവൽ 2019 ൽ മികച്ച സംവിധായകനുള്ള അവാർഡ് അടക്കം ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്‌.

കടപ്പാട് – Hannibal Lector