The President
ദി പ്രസിഡന്‍റ് (2014)

എംസോൺ റിലീസ് – 414

ഭാഷ: ജോർജിയൻ
സംവിധാനം: Mohsen Makhmalbaf
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ
Download

550 Downloads

IMDb

7.3/10

Movie

N/A

ലോകമെങ്ങും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ സിനിമയെന്ന മാധ്യമത്തിലൂടെ അതിനെ പിന്തുണയ്‌ക്കാനുളള ആര്‍ജവത്വം തനിക്കുണ്ടെന്നു തെളിയിക്കുകയാണ്‌ പ്രശസ്‌ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മൊഹ്‌സീന്‍ മക്‌മല്‍ബഫ്‌ `ദി പ്രസിഡന്റ്‌’ എന്ന ചിത്രത്തിലൂടെ. യഥാര്‍ത്ഥ ലോകത്ത്‌ മുന്‍കാലങ്ങളില്‍ അധികാരത്തിന്റെ ക്രൂരമായ തേര്‍വാഴ്‌ചകള്‍ക്കൊടുവില്‍ ജനാധിപത്യത്തിന്റെ നിശിതവിചാരണക്ക്‌ വിധേയരാകേണ്ടി വന്ന സ്വേച്ഛാധിപതികളെ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം

പേരില്ലാത്ത രാജ്യത്തെ വൃദ്ധനായ സ്വേച്ഛാധിപതിയാണ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രം. പൗരാവകാശങ്ങളുടെ അടിച്ചമര്‍ത്തലുകളും ജനദ്രോഹപരമായ നടപടികളും കൊണ്ട്‌ പൊറുതി മുട്ടുമ്പോള്‍ രാജ്യത്ത്‌ ഭരണകൂടത്തിനെതിരേ അട്ടിമറി നടക്കുന്നു. ഇതേ തുടര്‍ന്ന്‌ അയാളുടെ ഭാര്യയും മക്കളും രാജ്യം വിടുകയാണ്‌. അവരെ യാത്രയാക്കിയ ശേഷം തിരികെ കൊട്ടാരത്തിലേക്കുളള യാത്രയില്‍ തന്നെ വഴിയരികില്‍ പലയിടത്തും തന്റെ ചിത്രങ്ങള്‍ തീയിലെരിയുന്നത്‌ അയാള്‍ കാണുന്നു….

ജനങ്ങളുടെ സ്വപ്‌നങ്ങളെ തകര്‍ത്ത്‌ സ്വേച്ഛാധിപത്യത്തിന്റെ ചില്ലുകൊട്ടാരങ്ങളില്‍ വാഴുന്നവര്‍ക്കെതിരേയുള്ള ഏറ്റവും നിഷ്‌പക്ഷമായ ചലച്ചിത്ര വിചാരണയായി മാറുകയാണ്‌ മക്‌മല്‍ബഫിന്റെ ഈ ചിത്രം.