All Quiet on the Western Front
ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രന്റ് (2022)
എംസോൺ റിലീസ് – 3243
പോൾ ബോമർ, ഒരു മിലിറ്ററി സ്കൂൾ വിദ്യാർത്ഥിയാണ്. യൗവ്വനത്തിന്റെ പാതിയിൽ നിൽക്കുന്ന പ്രായം. മിലിറ്ററി സ്‌കൂൾ ജീവിതത്തിലെ പ്രഭാഷണങ്ങളിൽ പ്രചോദനം നേടി യുദ്ധത്തിൽ പങ്കെടുക്കാൻ ആവേശം കൊണ്ടിരിക്കുന്ന ഒരു തലമുറ, അതാണ് ബോമറും അവന്റെ സുഹൃത്തുക്കളും. എന്നാൽ യുദ്ധം എത്രമാത്രം ഭീകരമാണെന്നോ അതിന്റെ ഭയാനകമായ മുഖം എന്തെന്നോ അറിയാതെ അവർ പുറപ്പെടുന്നു. ശേഷം അതിശക്തമായ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച് അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
76-ാമത് ബാഫ്തയിൽ മികച്ച ചിത്രം, സംവിധായകൻ, ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലെ ചിത്രം, അവലംബിത തിരക്കഥ, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, ശബ്ദമിശ്രണം എന്നിവയ്ക്കും, 95-ാമത് ഓസ്കാറിൽ മികച്ച വിദേശ ഭാഷ ചിത്രം, പശ്ചാത്തലസംഗീതം, പ്രൊഡക്ഷൻ ഡിസൈൻ, ഛായാഗ്രാഹകൻ എന്നീ ബഹുമതികൾക്കും ഈ ചിത്രം അർഹമായി.