Ballon
ബലൂൺ (2018)

എംസോൺ റിലീസ് – 1250

Download

2014 Downloads

IMDb

7.5/10

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി,1979 കാലഘട്ടത്തിൽ കോൾഡ് വാർ നടക്കുന്ന സമയത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തിയ അതിർത്തി ലംഘന ശ്രമമാണ് ബലൂൺ എന്ന ജർമൻ ത്രില്ലർ ചിത്രം ദൃശ്യവത്കരിക്കുന്നത്. തെക്കൻ ജർമ്മനിയെയും പടിഞ്ഞാറൻ ജർമ്മനിയെയും വേർതിരിക്കുന്ന മതിൽ പക്ഷേ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് കുറുകെയായിരുന്നു കെട്ടിപ്പൊക്കിയത്. പലരുടെയും ഉറ്റവരും ഉടയവരും ആ മതിലിനപ്പുറവും ഇപ്പുറവും സഞ്ചാര സ്വാതന്ത്ര്യമില്ലാതെ നിസ്സഹായരായി ജീവിച്ചു. ഒരു മാഗസിനിൽ നിന്നുമാണ് എയർ ബലൂൺ ഉപയോഗിച്ച് അതിർത്തി കടക്കാമെന്നുള്ള ദുർഘടമായ ആശയം അവരിൽ ഉടലെടുക്കുന്നത്. രണ്ടു വർഷക്കാലത്തിലേറെ അതീവ രഹസ്യമായി അവർ അതിന്റെ പണിപ്പുരയിൽ ചിലവഴിച്ചു.

സ്വാതന്ത്ര്യത്തിനു വേണ്ടി നിങ്ങൾ ഏതറ്റം വരെ പോകുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പീറ്റർ, ഗ്വിന്റർ എന്നിവർ നടത്തിയ സാഹസികതയുടെ ചരിത്രം പറയുന്നത്. ലോകം അന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത അതിർത്തി ലംഘന ശ്രമമായിരുന്നു അവർ നടത്തിയത്. അതിർത്തി ലംഘനം രാജ്യദ്രോഹക്കുറ്റമായ നാട്ടിൽ നിന്നും കുട്ടികളെയുംകൊണ്ട് യാതൊരു മുൻപരിചയവുമില്ലാത്ത ആ സാഹസികതയ്ക്ക് ഒരുങ്ങുമ്പോൾ സ്വാതന്ത്ര്യത്തിനോടുള്ള അഭിനിവേശവും ആസക്തിയും അത് ദൗർജന്യം ചെയ്യുന്ന നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നിസ്സഹായതയും ഭീതിയും ആവേശവും പ്രേക്ഷകരോട് സംവദിക്കുന്നതിൽ അഭിനേതാക്കളോടൊപ്പം പശ്ചാത്തല സംഗീതത്തിനുള്ള പങ്ക് ചെറുതല്ല. ആദ്യാവസാനം വരെ ത്രസിപ്പിക്കുന്ന അപൂർവം ഹിസ്റ്ററി ഡ്രാമകളിൽ ഒന്നാണ് ബലൂൺ.