Dark Season 3
ഡാര്‍ക്ക് സീസൺ 3 (2020)

എംസോൺ റിലീസ് – 1758

Download

58722 Downloads

IMDb

8.7/10

ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്‍റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് ഏതെങ്കിലും രീതിയില്‍ ഒരു ബന്ധമുണ്ട്. നെറ്റ്ഫ്ലിക്സിനായി നിർമ്മിച്ച ആദ്യ ജർമൻ പരമ്പരയായ “ഡാർക്ക്” വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളുടെ കലവറയാണ്. കണ്ടുതുടങ്ങിയാല്‍ മുഴുമിപ്പിക്കാതിരിക്കാന്‍ കഴിയാത്ത ഈ പരമ്പര ത്രില്ലര്‍ പ്രേമികള്‍ക്ക് എക്കാലവും മറക്കാനാവാത്ത ഒരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നത് തീര്‍ച്ച!