Goodnight Mommy
ഗുഡ്നൈറ്റ്‌ മമ്മി (2014)

എംസോൺ റിലീസ് – 402

ഭാഷ: ജർമൻ
സംവിധാനം: Severin Fiala, Veronika Franz
പരിഭാഷ: സാമിർ
ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ
IMDb

6.7/10

ലൂക്കസും, എലിയാസും പത്ത് വയസ്സു പ്രായമുള്ള ഇരട്ട സഹോദരങ്ങളാണ്. എല്ലാ കാര്യങ്ങളും അവർ ഒരുമിച്ചാണ് ചെയ്യാറ്, തമ്മിൽ ഭയങ്കര സ്നേഹമാണ്. അമ്മയോടൊപ്പം വിജനമായ ഒരു സ്ഥലത്തെ ഒരു ഒറ്റപ്പെട്ട വീട്ടിലാണ് അവർ താമസം.

ഒരു സർജറിയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ ഹോസ്പിറ്റലിൽ ചിലവഴിക്കേണ്ടി വരുന്ന അവരുടെ അമ്മ വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. മുഖത്തുമുഴുവൻ പ്ലാസ്റ്ററിട്ടതിനാൽ അവരുടെ മുഖം വ്യക്തമല്ലായിരുന്നു. അതുമല്ല, ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ലൂക്കസിന്റെയും, ഏലിയാസിന്റെയും മനസ്സിൽ ഇവർ തങ്ങളുടെ അമ്മ തന്നെയാണോ, എന്ന സംശയം ഉടലെടുക്കുകയാണ്. തുടർന്ന് അവരത് കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.