Naked Among Wolves
നേക്കഡ് അമങ് വൂള്‍വ്സ് (2015)

എംസോൺ റിലീസ് – 1842

ഭാഷ: ജർമൻ
സംവിധാനം: Philipp Kadelbach
പരിഭാഷ: ഷകീർ പാലകൂൽ
ജോണർ: ഡ്രാമ, ഹിസ്റ്ററി, വാർ
Download

2039 Downloads

IMDb

7.2/10

Movie

N/A

1945 തുടക്കകാലം, അമേരിക്കൻ സേന നാസികൾക്കെതിരെ ശക്തമായി മുന്നേറുകയാണ്. ബുക്കൻവാൽഡ് ക്യാമ്പിലേക്ക് യൂറോപ്പിൽ നിന്നുടനീളം തടവുകാരെ കൊണ്ടുവന്നു കൊണ്ടിരിക്കുന്നു.     പോളണ്ടിൽ നിന്നും വന്ന ജാങ്കോവ്സ്കി എന്ന ഒരു ജൂതൻ തന്റെ കയ്യിലെ പെട്ടിയിലാക്കി മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയെ ക്യാമ്പിലേക്ക്  കൊണ്ടു വന്നു. കുട്ടി ക്യാമ്പിലുള്ള കാപോളുടെ ശ്രദ്ധയിൽ പെട്ടു. (കാപോ – നാസികളെ സഹായിക്കാൻ നിർത്തിയിരിക്കുന്ന ജൂതന്മാർ )   ക്യാമ്പിലേക്ക് വരുന്ന ആൾക്കാരെ രജിസ്റ്റർ ചെയ്യേണ്ട ചുമതല കാപോകൾക്കാണ്. കുട്ടിയെ രജിസ്റ്റർ ചെയ്താൽ അവൻ കൊല്ലപ്പെടും. രജിസ്റ്റർ ചെയ്തില്ലെങ്കിൽ നിയമ ലംഘനത്തിന് തങ്ങൾ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ഏതായാലും കൊലക്ക് കൊടുക്കാൻ അവർക്ക് മനസ്സുവന്നില്ല. പക്ഷേ അത് വൈകാതെ നാസികളുടെ ശ്രദ്ദയിൽ പെടുന്നു.