എം-സോണ്‍ റിലീസ് – 1733
ക്ലാസ്സിക് ജൂൺ 2020 – 13
ഭാഷ | ജർമ്മൻ |
സംവിധാനം | Werner Herzog |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | ഡ്രാമ, ഹൊറർ |
ബ്രാം സ്റ്റാക്കറുടെ ഡ്രാക്കുള, പുറത്തിറങ്ങിയ കാലം മുതലിങ്ങോട്ട് പല ഭാഷകളിൽ, പല കാലങ്ങളിൽ പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട ഗോഥിക് ഹൊറർ നോവലാണ്.
അതിന്റെ വെർണർ ഹെർസോഗ് പതിപ്പാണ് ‘നോസ്ഫെരാറ്റു ദി വാമ്പയർ’. 1922-ൽ F. W മാർണോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ
ക്ലാസിക് നിശബ്ദ ചിത്രമായ ‘നോസ്ഫെരാറ്റു എ സിംഫണി ഓഫ് ഹൊററി’ന്റെ പുനരാവിഷ്കാരം കൂടിയാണ് ഈ ചിത്രം.
ഹൊറർ ഫാന്റസി പശ്ചാത്തലത്തിലുള്ള നോവലിനെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഹെർസോഗ്. ഡ്രാക്കുള പ്രഭുവിനെ തേടിയുള്ള ജൊനാഥൻ ഹാർക്കറിന്റെ യാത്രയിലൂടെ തന്നെയാണ് സിനിമയും ആരംഭിക്കുന്നത്. ഹെർസോഗിന്റെ മുഖമുദ്രയായ, സാഹസികത നിറഞ്ഞ ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ ചിത്രവും.
ഡ്രാക്കുളയായി അഭിനയിച്ച ക്ലൌസ് കിൻസ്കിയുടെ അവിസ്മരണീയ പ്രകടനവും, വെർണർ ഹെർസോഗിന്റെ തനതു ശൈലിയിലുള്ള അവതരണവും നോസ്ഫെരാറ്റു ദി വാമ്പയറിനെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നാക്കുന്നു.