The Silence
ദി സൈലൻസ് (2010)

എംസോൺ റിലീസ് – 561

Download

7228 Downloads

IMDb

7.0/10

Movie

N/A

പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘.
നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. അവളുടെ സൈക്കിൾ പിറ്റേദിവസം അടുത്തുള്ള ഒരു കൃഷിസ്ഥലത്തു വച്ച് കണ്ടെത്തുന്നു. വിചിത്രമായ കാര്യം 23 വർഷങ്ങൾക്കു മുൻപ് “പിയ”എന്ന പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അതെ സ്ഥലത്തു തന്നെയാണ് സിനികയുടെ സൈക്കിളും, ചോര പുരണ്ട ഒരു കല്ലും കണ്ടെത്തിയത്.
അത് യാദൃശ്ചികമായി സംഭവിച്ചതാണോ, ആ പെൺകുട്ടിക്കെന്തു സംഭവിച്ചു, രണ്ടു കുറ്റങ്ങളും ചെയ്തത് ഒരാളാണോ?പോലീസിന് ധാരാളം ചോദ്യങ്ങൾക്കുത്തരം കണ്ടെത്തേണ്ടതുണ്ട്.