എം-സോണ്‍ റിലീസ് – 2526
ഭാഷ | ജർമൻ | |
നിർമാണം | Maria Schrader | |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് | |
ജോണർ | ഡ്രാമ |
ഇത് എസ്റ്റിയുടെ കഥയാണ്. എസ്റ്റിയെ നിങ്ങൾക്കറിയാം, നിങ്ങളുടെ ചുറ്റുവട്ടത്തെവിടെയോ ഒരുപാട് എസ്റ്റിമാരെ നിങ്ങൾക്ക് കാണാം. വേറെ പേരിലായിരിക്കാം, വേറെ സാഹചര്യങ്ങളിലായിരിക്കാം, എന്ന് മാത്രം.
കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട 6 മില്യൺ യഹൂദരെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോട് കൂടി, സ്ത്രീകളെ കേവലം പ്രസവയന്ത്രങ്ങളാക്കി മാറ്റി തളച്ചിടുന്ന ഒരു തീവ്ര-യാഥാസ്ഥിതിക ജൂത സമൂഹത്തിൽ നിന്നും, ക്ലേശകരമായ ഒരു വിവാഹജീവിതം ഉപേക്ഷിച്ച്, സ്വന്തം വഴികൾ തേടി അമേരിക്കയിലെ വില്യംസ്ബർഗിൽ നിന്നും ജർമനിയിലേക്ക് രക്ഷപ്പെടുന്ന എസ്റ്റി എന്ന എസ്തറിന്റെ കഥയാണിത്.
സ്വതന്ത്ര ജീവിതമാണെങ്കിൽ പോലും അവിടെ അവൾ നേരിടുന്ന അരക്ഷിതാവസ്ഥയും ഭയവും ഒരുവശത്തും അതേ സമയം തന്റെപുതിയ സുഹൃത്തുക്കളുമായുള്ള ജീവിതശൈലിയുമായി പൊരുത്തപ്പെടാനുള്ള എസ്റ്റിയുടെ ശ്രമങ്ങൾ ഹൃദയ സ്പർശിയായി ഇതില്‍ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.
നാല് എപ്പിസോഡുകളിലായി ആകെ മൂന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള, തീർത്തും രസകരമായി മുന്നോട്ട് പോകുന്ന ഈ നെറ്റ്ഫ്ലിക്സ് സീരീസിലെ കഥ ഒരുപാട് പേർക്ക് പ്രചോദനമേകുന്നതായിരിക്കും, പ്രത്യേകിച്ച് തങ്ങൾക്ക് ജീവിച്ചു തീർക്കാനാകാത്ത ജീവിതം ഉപേക്ഷിച്ച് ലോകത്ത് അവരുടെ സ്ഥാനം കണ്ടെത്താൻ പാടുപെടുന്ന ഏതൊരാള്‍ക്കും.