Who Am I
ഹൂ ആം ഐ (2014)

എംസോൺ റിലീസ് – 1428

IMDb

7.4/10

Movie

N/A

യൂറോപോളും ജർമൻ കുറ്റന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കുന്ന ഒരു കേസിന്റെ വിചാരണക്കായി ഇരിക്കുന്ന ബെഞ്ചമിൻ എന്ന ഹാക്കർ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുൻപിൽ താൻ ചെയ്ത ഹാക്കിങ്ങുകളുടെ ചുരുളഴിക്കുന്നു. മാക്സ് എന്ന സുഹൃത്തുമായുള്ള അവിചാരിതമായ കണ്ടുമുട്ടലും തുടർന്ന് കീഴ്മേൽ മറിയുന്ന ബെഞ്ചമിന്റെ ജീവിതവും ഇതിനിടയിൽ പറഞ്ഞു പോകുന്നു. മറ്റു ഹാക്കിങ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിശ്വാസയോഗ്യവും വിശദവുമായ അവതരണം ചിത്രത്തിന് മുതൽക്കൂട്ടാണ്. ഹാക്കിങ്-ഡ്രാമ വിഭാഗത്തോട് ചേർന്നുനിൽക്കുന്ന ചിത്രം അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ സ്വഭാവവും കൈവരുന്നു. ചിത്രത്തിൽ ഡാർക്ക്‌നെറ്റ് എന്ന ഇന്റർനെറ്റിനകത്തെ സമാന്തര ലോകത്തെ അവതരിപ്പിച്ച രീതി ഏറെ നിരൂപകപ്രശംസ നേടിയ ഒന്നാണ്.

“രണ്ടു പരിഭാഷകർ ചെയ്ത വ്യത്യസ്തമായ രണ്ടു പരിഭാഷകളാണ് ഇത്.”