എം-സോണ്‍ റിലീസ് – 872
ഭാഷ | ഗ്രീക്ക് |
സംവിധാനം | Yorgos Lanthimos |
പരിഭാഷ | ബോയെറ്റ് വി ഏശാവ് |
ജോണർ | ഡ്രാമ, ത്രില്ലെർ, |
തന്റെ രണ്ടു പെണ്മക്കളെയും മകനെയും മാതാപിതാക്കള്‍ അവരുടെ വലിയ വീട്ടില്‍ ഒറ്റയ്ക്ക് , വീടിന്റെ പുറത്തേയ്ക്ക് ഒരിക്കലും പോകാന്‍ അനുവദിക്കാതെ, വിദ്യാഭ്യാസമോ , പുറംലോകമായുള്ള ബന്ധമോ അനുവദിക്കാതെ, വാക്കുകള്‍ക്കു പോലും തെറ്റായ അര്‍ഥം പഠിപ്പിച്ച്, അവരെ വളര്‍ത്തുന്നു. അയഥാര്‍ത്ഥമായ ഒരു ലോകത്ത് , തികഞ്ഞ അനുസരണ ഉള്ളവരായി അവര്‍ ജീവിക്കുന്നു. അവരുടെ അണപ്പല്ല് പൊട്ടുന്ന സമയത്ത് അവര്‍ക്ക് വീടിനു പുറത്തു പോവാം എന്നാണ് അച്ഛന് മക്കളുടെ അടുത്ത് പറഞ്ഞിരിക്കുന്നത്. കാലങ്ങള്‍ മുന്നോട്ടു പോവും തോറും തന്റെ മക്കളുടെ ലോകപരിചയം ഉണ്ടാവാനുള്ള എല്ലാ മാര്‍ഗ്ഗത്തെയും ഇല്ലാതാക്കാന്‍ അച്ഛന് വളരെ വിചിത്രമായ രീതികള്‍ പിന്തുടരുന്നു.
Yorgos Lanthimos സംവിധാനം ചെയ്ത Kynodontas അഥവാ Dogtooth (2009) എന്ന ഗ്രീക്ക് സിനിമ ഒരു black comic , surrealistic ഡ്രാമയാണ്. ഫാമിലി എന്ന ചട്ടക്കൂടിന്റെ ബലത്തില്‍, അധികാരവും അന്ധമായ നിയന്ത്രണവും , , തലമുറകളെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യംഗ്യമായ ഭാഷയിലൂടെ ഇതില്‍ കാണിക്കുന്നു. തികച്ചും Art Film ആയ ഈ സിനിമ, ബെസ്റ്റ് ഫോറിന് ഫിലിമിനുള്ള അക്കാദമി നോമിനേഷന് ലഭിച്ചിരുന്നു.