Her Job
ഹെർ ജോബ് (2018)

എംസോൺ റിലീസ് – 3350

ഭാഷ: ഗ്രീക്ക്
സംവിധാനം: Nikos Labôt
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ
Download

1327 Downloads

IMDb

6.8/10

Movie

N/A

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിക്കോസ് ലാബോ(Nikos Labôt) സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഗ്രീക്ക് ചിത്രമാണ് ഹെർ ജോബ്. സംവിധായകൻ്റെ ആദ്യത്തെ ഫീച്ചർ ഫിലിമാണിത്.

ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഒതുങ്ങി കഴിയുകയാണ് പനയോട്ട എന്ന മുപ്പത്തിയെഴുകാരി. എന്നാൽ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി അവളുടെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. നിരക്ഷരയായ  അവൾ, ഗ്രീസിൽ ആദ്യമായി ആരംഭിക്കുന്ന ഒരു ഷോപ്പിംഗ് മാളിൽ  തൂപ്പുകാരിയായി  ജോലിക്ക്  കയറുന്നു.

പതിനെട്ടാമത് ടൊറൻ്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2018-ലെ തെസ്സലോനിക്കി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മരിഷ ട്രിയൻ്റാഫിലിഡോ (Marisha Triantafyllidou) നേടി. പതിനൊന്നാമത് ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ലോക-സിനിമ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.