Landscape in the Mist
ലാൻഡ്സ്കേപ് ഇൻ ദ മിസ്റ്റ് (1988)

എംസോൺ റിലീസ് – 1759

ഭാഷ: ഗ്രീക്ക്
സംവിധാനം: Theodoros Angelopoulos
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

2035 Downloads

IMDb

7.9/10

അമ്മ പറഞ്ഞ കഥകൾ കേട്ട് കുട്ടികളായ വൂലയും കുഞ്ഞനുജൻ അലക്സാന്ദ്രോസും വീട്ടിൽ നിന്ന് ഒളിച്ചോടി അച്ഛനെ അന്വേഷിച്ച് ഗ്രീസിൽ നിന്ന് ജർമനിയിലേക്ക് പോകുകയാണ്. പോകുന്ന വഴിയിൽ അവർ കണ്ടുമുട്ടുന്ന ആളുകളും പ്രതിസന്ധികളും പല തരത്തിൽപ്പെട്ടവരാണ്. എന്നിട്ടും മഞ്ഞുമാസ കുളിരിലൂടെ ട്രെയിനിലും നടന്നും ഏതുവിധേനയും ജർമനിയിൽ എത്താൻ ശ്രമിക്കുകയാണ് ആ കുട്ടികൾ. ഗ്രീസിലെ പ്രകൃതിഭംഗിയും സുന്ദരമായ പശ്ചാത്തല സംഗീതവുമായി പതിഞ്ഞ താളത്തിൽ പോകുന്ന ഈ യാത്രാ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത ഗ്രീക്ക് സംവിധായകൻ തിയോദോറോസ് ആഞ്ചലോപുലോസ് ആണ്. വെനീസ് ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള Silver lion ജയിച്ച ഈ ചിത്രം BBCയുടെ മികച്ച 100 ചിത്രങ്ങളുടെ ലിസ്റ്റിലും Village Voice തയ്യാറാക്കിയ 20ആം നൂറ്റാണ്ടിലെ മികച്ച 100 ചിത്രങ്ങളുടെ ലിസ്റ്റിലും ഇടം നേടിയതാണ്.