Hellaro
ഹെല്ലാറോ (2019)

എംസോൺ റിലീസ് – 1636

ഭാഷ: ഗുജറാത്തി
സംവിധാനം: Abhishek Shah
പരിഭാഷ: അഖില പ്രേമചന്ദ്രൻ
ജോണർ: ഡ്രാമ
Download

11078 Downloads

IMDb

8.6/10

Movie

N/A

ഹെല്ലാറോ എന്നാൽ വിസ്ഫോടനം, അഥവാ ഒരു വൻ തിരമാല പോലെ വലിയ ഒരു ഊർജസ്രോതസ്സ് എന്നാണ് അർത്ഥം. ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഊർജ്ജം. മൂന്ന് വർഷമായി മഴ പെയ്തിട്ടില്ലാത്ത കച്ചിൽ ആ മാറ്റം കൊണ്ടുവരുന്നത് അവിടുത്തെ സ്ത്രീകളാണ്. സർക്കാരിന്റെ സാന്നിധ്യം പോലും അറിയാത്ത ഉൾനാട്ടിൽ കടുത്ത അടിച്ചമർത്തലിനും ഗാർഹിക പീഡനത്തിനും വിവേചനത്തിനും ഇരയായി കഴിയുന്ന സ്ത്രീകളുടെ കഥയാണ് ഹെല്ലാറോ. പ്രകൃതിയുടെയും സ്ത്രീയുടെയും കഥ ഒരു ഘട്ടത്തിൽ ഒന്നാകുന്നു.

ഒരു നാടോടി കഥയെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തെ വലുതാക്കിയത് സംവിധായകൻ അഭിഷേക് ഷായുടെ കലാബോധവും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവുമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ത്രിഭുവൻ ബാബു സദിനേനി ഒരു ചിത്രകാരനാണെന്ന് തോന്നിപ്പോകും. ഒരോ ഫ്രെയിമും ഒരു ചിത്രമാണ്. വരണ്ട മരുഭൂമിയിൽ വർണ പാവാടകൾ അണിഞ്ഞ ഗുജറാത്തി സ്ത്രീകളും ചെമ്പ് കുടങ്ങളും സൂര്യനും ചന്ദ്രനും മണൽപ്പരപ്പും എല്ലാം കഴ്ചക്കാർക്ക് അദ്ദേഹം അത്രമേൽ പ്രിയങ്കരമാക്കിയിരിക്കുന്നു. വെളിച്ചത്തിന്റെ അതി വിദഗ്ധമായ ഉപയോഗമാണ് മറ്റൊരു പ്രത്യേകത. മഴയില്ലാത്ത നാട്ടിൽ, നൃത്തം പോലും സ്ത്രീകൾക്ക് അന്യമാക്കിയ പുരുഷന്മാരുടെ നാട്ടിൽ, സ്ത്രീകൾക്ക് അതിജീവനം അതിസാഹസികമാകുകയാണ്. പക്ഷെ അവർ ഗർഭ നൃത്തം കളിക്കുന്നതോടെ അവരുടെ ഉള്ള് ഉണരുകയാണ്. മഴയും നൃത്തവും അതിജീവനവും ഇഴചേർന്ന മനോഹര കാവ്യമാണ് ഹെല്ലാറോ. മികച്ച ചിത്രത്തിനുള്ള കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്‌കാരം നേടിയ ചിത്രം. നായിക ശ്രദ്ധ ഡാങ്കർ പ്രത്യേക പരാമർശവും നേടി.