The Band's Visit
ദ ബാൻഡ്‌സ് വിസിറ്റ് (2007)

എംസോൺ റിലീസ് – 88

ഭാഷ: ഹീബ്രു
സംവിധാനം: Eran Kolirin
പരിഭാഷ: ഹരി കൃഷ്ണൻ
ജോണർ: കോമഡി, ഡ്രാമ, മ്യൂസിക്കൽ

എറാൻ കോളിറിൻ എഴുതി സംവിധാനം ചെയ്ത 2007 ലെ ഹാസ്യ-നാടക ചിത്രമാണ് ദ ബാൻഡ്‌സ് വിസിറ്റ്. ഇസ്രായേലും ഫ്രാൻസും അമേരിക്കയും ഒരുമിച്ചുള്ള അന്തർദേശീയ സഹനിർമ്മാണമാണ് ചിത്രം. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രശംസകൾ ലഭിച്ചു.

ഒരു അറബ് കൾച്ചറൽ സെൻ്ററിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് ഇസ്രയേലിൽ എത്തിച്ചേരുന്ന അലക്സാൻഡ്രിയ പോലീസ് ഓർക്കസ്ട്രയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഇവർ എത്തിച്ചേരുന്ന ടൗൺ മാറിപ്പോകുന്നു. പിന്നീട് ആ ടൗണിലെ ചെറിയ ഒരു റെസ്റ്റോറൻ്റിൽ ഉള്ളവരുടെയും, ഗായകസംഘത്തിൽ ഉള്ളവരുടെയും ഒരുമിച്ചുള്ള കുറച്ച് മണിക്കൂറുകൾ ആണ് സിനിമ. പ്രണയവും, നിശബ്ദതയും, ഏകാന്തതയുമെല്ലാം നിറഞ്ഞ ആ സമയങ്ങളിലേക്ക് സ്വാഗതം.