A Wednesday
എ വെനസ്ഡേ (2008)

എംസോൺ റിലീസ് – 1805

ഭാഷ: ഹിന്ദി
സംവിധാനം: Neeraj Pandey
പരിഭാഷ: അജേഷ് കണ്ണൂർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

4751 Downloads

IMDb

8.1/10

Movie

N/A

നീരജ് പാണ്ഡെ രചനയും സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യൻ ത്രില്ലർ ചലച്ചിത്രമാണ് എ വെനസ്ഡേ!.
വിരമിക്കാൻ പോകുന്ന ഒരു പൊലീസ് കമ്മീഷണർ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞതും രേഖാമൂലമുള്ള തെളിവുകളൊന്നും നിലവിലില്ലാത്തതുമായ ഒരു കേസന്വേഷണത്തിന്റെ അനുഭവങ്ങൾ ഓർമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 6 വരെ സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മുംബൈ നഗരത്തിൽ അഞ്ചിടങ്ങളിലായി ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന ഒരു ഫോൺ കോൾ. ആരാണയാൾ?
എന്താണ് അയാളുടെ ആവശ്യങ്ങൾ?

56-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിനു ലഭിച്ചു.