Aamir
ആമിർ (2008)

എംസോൺ റിലീസ് – 1040

Download

531 Downloads

IMDb

7.6/10

Movie

N/A

രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതും വരുന്ന വരവിൽ തന്നെ ഉണ്ടാകുന്ന അവിചാരിതവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.
‘ആരാണ് നമ്മുടെ വിധി നിർണയിക്കുന്നത്’ കാപ്ഷനിലൂടെ, രാജ്യത്തെ നിരവധി നിരപരാധികളുടെ ജീവിതം പലരുടെയും താൽപര്യങ്ങൾക്ക് വിധേയമാക്കപ്പെടുന്നു എന്ന മുന്നറിയിപ്പാണ് സംവിധായകൻ പങ്കുവെക്കുന്നത്.