Aligarh
അലിഗഢ് (2015)

എംസോൺ റിലീസ് – 1179

Download

590 Downloads

IMDb

7.8/10

Movie

N/A

അലിഗഢ് യൂണിവേഴ്സിറ്റിയിലെ മറാഠി അദ്ധ്യാപകനായ പ്രൊഫസർ ശ്രീനിവാസ് രാമചന്ദ്ര സിറസ്, സ്വവർഗ ലൈംഗികതയുടെ പേരിൽ നേരിടേണ്ടി വന്ന അനീതികളുടെ യഥാർത്ഥ കഥ ഒരു ചലച്ചിത്രത്തിലൂടെ ഹൻസൽ മേത്ത നമ്മുടെ മുന്നിലെത്തിക്കുന്നു. അദ്ദേഹത്തെ സഹായിക്കാൻ എത്തുന്ന മലയാളിയായ ദീപു സെബാസ്റ്റ്യൻ എന്ന യുവ പത്രപ്രവർത്തകനിലൂടെ സമൂഹത്തെ ചോദ്യം ചെയ്യുന്നതും തുടർന്നുള്ള നിയമ പോരാട്ടവുമാണ് ചിത്രത്തിൽ. ചിത്രത്തിന്റെ ഹൈലൈറ്റ് 64കാരനായ പ്രൊ. സിറസ് ആയി വേഷമിട്ട മനോജ് ബാജ്പൈയുടെ അഭിനയ മുഹൂർത്തങ്ങളാണ്. രാജ്കുമാർ റാവു, ആഷിഷ് വിദ്യാർത്ഥി തുടങ്ങി ഈ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം ബുസാൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടി.