എം-സോണ്‍ റിലീസ് – 2309

ഭാഷ | ഹിന്ദി |
സംവിധാനം | Mohit Suri |
പരിഭാഷ | റാഫി സലിം |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
ഭാരത് മാലിക്ക് എന്ന ഗുണ്ടാത്തലവന്റെ വിശ്വസ്ഥനാണ് ശിവം പണ്ഡിറ്റ്. തന്റെ യജമാനൻ കൊടുക്കുന്ന ജോലികൾ അതേപടി അനുസരിക്കുന്നവന്നുമാണ് ശിവം. ഒരിക്കൽ ഭാരത് മാലിക്ക് ശിവമിനെ ഒരു പ്രേത്യേക ദൗത്യം ചെയ്യാൻ അയക്കുന്നു. അത് നിർവഹിക്കുന്നതിനിടയിലെ ഒരു പ്രേത്യേകസാഹചര്യത്തിൽ താൻ പണ്ട് ഒരു മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലായ കഥ ഓർത്തെടുക്കുന്നു. പിന്നീടുണ്ടാവുന്ന സംഭവ വികാസത്തിലൂടെ കഥ മുന്നോട്ട് പോകുന്നു. മനോഹരമായ ഗാനങ്ങൾക്കൊണ്ടും ഇമോഷണൽ രംഗങ്ങൾകൊണ്ടും ഈ സിനിമ കാണുന്നവർക്ക് ഒരു മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഇതിലെ നായകൻ ഇമ്രാൻ ഹാഷിമിയുടെ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് അഭിനയ പ്രകടനമാണ് ഇതിൽ കാഴ്ച്ച വച്ചിരിക്കുന്നത്.