എംസോൺ റിലീസ് – 1249
ഭാഷ | ഹിന്ദി |
സംവിധാനം | Shashank Khaitan |
പരിഭാഷ 1 | അജിത്ത് വേലായുധൻ |
പരിഭാഷ 2 | ശിശിര പി എസ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ആൺകുട്ടികൾ കുടുംബത്തിന്റെ ആസ്തിയും പെൺകുട്ടികൾ ബാധ്യതയുമായ സമൂഹത്തിലാണ് കഥ പുരോഗമിക്കുന്നത്. ബദ്രിനാഥ് അഥവാ ബദ്രിയുടെ അച്ഛനും ഇതേ ചിന്താഗതിക്കാരനാണ്.
അങ്ങനെയിരിക്കെ ഒരു വിവാഹത്തിൽ വെച്ച് ബദ്രി വൈദേഹിയെ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ബദ്രിക്ക് വൈദേഹിയെ ഇഷ്ടമായി. എന്നാൽ വൈദേഹി പഠിച്ച് എയർ ഹോസ്റ്റസ് ആയി ഭാവി കെട്ടിപ്പടുക്കണമെന്ന ചിന്തയോടെ നടക്കുകയാണ്. എന്നാൽ ബദ്രി പിന്മാറിയില്ല. അവനത് വിവാഹവേദി വരെ കൊണ്ടെത്തിച്ചു. എന്നാൽ മൂഹൂർത്ത സമയത്ത് വൈദേഹിയെ കാണാതാകുന്നു.
എന്തായിരിക്കും വൈദേഹിക്ക് സംഭവിച്ചിരിക്കുക? ശേഷം സ്‌ക്രീനിൽ…
വരുൺ ധവാൻ, ആലിയ ബട്ട് എന്നിവരാണ് ബദ്രിയും വൈദേഹിയുമായി എത്തുന്നത്.
റൊമാൻസും കോമഡിയും പാട്ടുകളുമായി ഒരു ഫീൽ ഗുഡ് മൂവിയാണ് ബദ്രിനാഥ് കി ദുൽഹനിയ.