Bajirao Mastani
ബാജിറാവ് മസ്താനി (2015)

എംസോൺ റിലീസ് – 395

Download

7206 Downloads

IMDb

7.3/10

Movie

N/A

പ്രണയത്തെ അതിമനോഹരവും തീവ്രവുമായി തിരശ്ശീലയില്‍ പകര്‍ത്തിയ സംവിധായകനാണ് സഞ്ജയ് ലീലാ ബന്‍സാലി. മറാത്താ ഭരണാധികാരിയും പോരാളിയുമായ ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും പ്രണയകാവ്യവുമായി എ്‍ത്തിയപ്പോളും ഇന്‍ഡസ്ട്രിയിലെ മികച്ച മൂന്നു താരങ്ങളെത്തന്നെ സംവിധായകന് ലഭിച്ചു; ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര എന്നിവര്‍. മൂവരുടെയും മികച്ച പ്രകടനം, ബന്‍സാലിയുടെ സ്വതസിദ്ധമായ സംവിധാന മികവ്, വിഷയത്തിലൂന്നി എഴുതപ്പെട്ട തിരക്കഥ എന്നിവ ബാജിറാവു മസ്താനിയെ മറ്റൊരു മികച്ച ദുരന്ത പ്രണയകാവ്യമായി പരിണമിപ്പിച്ചിരിക്കുന്നു.പോരാട്ട വീര്യവും, നേതൃപാടവവും കൊണ്ട് ഏവരുടെയും ആരാധനയും സ്‌നേഹവും പിടിച്ചു പറ്റിയ ബാജിറാവു ബല്ലാളിന്റെയും, രജപുത്ര രാജകുമാരി മസ്താനിയുടെയും പ്രണയവും വിവാഹവും, ദുരന്തപൂര്‍ണ്ണമായ മരണവുമാണ് ബാജിറാവു മസ്താനി എന്ന ചിത്രത്തിന് വിഷയമായിരിക്കുന്നത്.പ്രകടനത്തിന്‍റെ കാര്യത്തില്‍ ബാജിറാവുവായെത്തിയ രണ്‍വീര്‍ സിങ്ങും മസ്താനിയെ അവതരിപ്പിച്ച ദീപികയും മികച്ച പ്രകടനമാണ് നടത്തിയത്. ഭാര്യ കാശി ഭായിയുടെ സര്‍വ്വ പ്രതിസന്ധികളെയും പ്രിയങ്ക ചോപ്ര മനോഹരമാംവിധം അനുഭവിപ്പിച്ചിട്ടുണ്ട്. ബാജിറാവുവിന്‍റെ അമ്മയായ തന്‍വി ആസ്മി, സഹോദരനായ വൈഭവ് തത്വൗദി എന്നിവരും അഭിനയമികവിന്റെ അടയാളങ്ങളാണ്. ഫിലിം ഫെയറില്‍ മികച്ച നടനും സംവിധായകനും അടക്കം 9 പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ബജിറാവു മസ്താനി 61മത് ദേശീയ പുരസ്ക്കാരങ്ങളില്‍ മികച്ച സംവിധായകനും സഹനടിക്കുമുള്ള അവാര്‍ഡുകളടക്കം 7 അവാര്‍ഡുകള്‍ സ്വന്തമാക്കി
(കടപ്പാട്: Sumith Jose)