Bioscopewala
ബയോസ്‌കോപ് വാലാ (2018)

എംസോൺ റിലീസ് – 2161

ഭാഷ: ഹിന്ദി , ദരി
സംവിധാനം: Deb Medhekar
പരിഭാഷ: വിഷ് ആസാദ്
ജോണർ: ഡ്രാമ
Subtitle

1177 Downloads

IMDb

7.5/10

Movie

N/A

ദേബ് മേധേക്കർ സംവിധാനം ചെയ്ത് 2018 ൽ ഹിന്ദി, ദരി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രമാണ് ബയോസ്‌കോപ് വാലാ. രവീന്ദ്രനാഥ്‌ ടാഗോറിന്റെ പ്രശസ്തമായ  ‘കാബൂളിവാല’ എന്ന ചെറുകഥയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു സുനിൽ ദോഷിയും ദേബ് മേധേക്കറുമാണ്
ചിത്രത്തിന്റെ കഥ എഴുതിയത്.
ഡാനി ഡെൻസോഗ്പ,ഗീതാഞ്ജലി ഥാപ,ആദിൽ ഹുസൈൻ
എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേ വിമാനാപകടത്തിൽ മിന്നിയുടെ പിതാവ് മരിക്കുന്നു. അച്ഛന്റെ അഫ്ഗാൻ യാത്രക്കുള്ള കാരണങ്ങൾ മനസിലാക്കാൻ അവൾ ശ്രമിക്കുമ്പോൾ, കുട്ടിക്കാലത്തു ബയോസ്കോപ്പ് ഉപയോഗിച്ച് ജീവിതം മാറ്റിമറിച്ച റഹ്മത് ഖാനെ അവൾ കണ്ടുമുട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ വളരെ മനോഹരമായി പകർത്തിയിട്ടുണ്ട് ചിത്രം. മനസ്സ് നിറയ്ക്കുന്ന ഫീൽ ഗുഡ് സിനിമകൾ താൽപര്യമുള്ളവർക്ക് ധൈര്യമായി കാണാം.