Black Friday
ബ്ലാക്ക് ഫ്രൈഡേ (2004)

എംസോൺ റിലീസ് – 2036

Download

3333 Downloads

IMDb

8.4/10

Movie

N/A

അനുരാഗ് കശ്യപ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്ലാക്ക് ഫ്രൈഡേ. ഹുസൈൻ സെയ്ദിയുടെ Black Friday: The True Story of the Bombay Bomb Blasts എന്ന പുസ്തകത്തെ ആധികരിച്ച് കഥയെഴുതപ്പെട്ട ഈ ക്രൈം, ഡ്രാമ ചിത്രം 2004ൽ സ്വിറ്റ്സർലണ്ടിലെ ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചെങ്കിലും ഇന്ത്യയിൽ റിലീസ് ചെയ്യാൻ 2007 വരെ കാത്തിരിക്കേണ്ടി വന്നു. 1993ലെ ബോംബൈ സ്ഫോടനങ്ങളുടെ പിന്നിലെ സംഭവ വികാസങ്ങളെ ചിത്രീകരിക്കുന്ന സിനിമയുടെ റിലീസിനെ കേസിലെ കുറ്റാരോപിതർ കോടതിയിൽ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങിയതാണ് ഇതിനു കാരണമായത്. ബാബ്റി മസ്ജിദ് പൊളിച്ചതും തുടർന്നുള്ള വർഗീയ കലാപങ്ങളും പാകിസ്താനും ദാവൂദ് ഇബ്രാഹിം വരെയുള്ള അധോലോക ഇടപെടലുകളും എല്ലാം, ബോംബൈയിൽ പലയിടങ്ങളിലായി ആസൂത്രണം ചെയ്ത ബോംബ് സ്ഫോടനങ്ങളിലേക്ക് നയിച്ചതിന്റെ അണിയറ രഹസ്യങ്ങളിലേക്ക് കടന്നു ചെല്ലുന്ന ചിത്രത്തിൽ യഥാർത്ഥ കഥാപാത്രങ്ങളെ തന്നെയാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. ബോംബ് സ്ഫോടനത്തെ തുടർന്നുള്ള കേസന്വേഷണം അവതരിപ്പിക്കുന്ന ചിത്രത്തിൽ പല യഥാർത്ഥ ദൃശ്യങ്ങളും ചേർത്തിട്ടുണ്ട്. Kay Kay Menon അന്വേഷണ ഉദ്യോഗസ്ഥനായും Aditya Srivastava, Pavan Malhotra, Nawazuddin Siddiqui തുടങ്ങിയ കഴിവുറ്റ ഒരു നിര അഭിനേതാക്കൾ മുഖ്യ കഥാപാത്രങ്ങളായും സിനിമയിൽ എത്തുന്നു. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ലോസ് ഏഞ്ചൽസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പുരസ്കാരം നേടി