എം-സോണ്‍ റിലീസ് – 1269
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/1269.-Bombai-Talkies-742x1024.jpg?quality=100&f=auto)
ഭാഷ | ഹിന്ദി |
സംവിധാനം | കരണ്‍ ജോഹര്‍, അനുരാഗ് കാശ്യപ്, സോയാ അക്തര്‍, ദിബകര്‍ ബാനര്‍ജി |
പരിഭാഷ | സൂരജ് എസ് ചിറക്കര |
ജോണർ | ഡ്രാമ |
Info | 5C2F84DBD552DE3CC1CF5DFAB372BFE6A39AC7CD |
ഇന്ത്യൻ സിനിമ 100 വർഷത്തിന്റെ തിളക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാല് പ്രതിഭാധനരായ സംവിധായകർ ഒരുക്കിയ ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ബോംബെ ടാക്കീസ്. കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ് എന്നിവർ ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളിൽ റാണി മുഖർജി, രൺദീപ് ഹൂഡ, നവാസുദീൻ സിദ്ദിഖി, വിനീത് കുമാർ സിംഗ്, സുധീർ പാണ്ഡെ, നമൻ ജെയിൻ തുടങ്ങി അനവധി മികച്ച അഭിനേതാക്കൾ വേഷമിടുമ്പോൾ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർ അതിഥി വേഷത്തിലും എത്തുന്നു.
സ്ഥിരം കച്ചവട ചേരുവകളിൽ നിന്നും വ്യത്യസ്തമായ കഥ പറച്ചിലിൽ പല കോണുകളിൽ ഉള്ള മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെ സിനിമയുമായി ബന്ധപ്പെടുത്തി തന്നെ നമ്മുടെ മുന്നിലെത്തുന്നു. ഓരോ കഥയും ഒന്നിനൊന്നു മികച്ചതും വേറിട്ടതുമാകുമ്പോൾ അപൂർവ്വമായൊരു ദൃശ്യാനുഭവം തന്നെ നമുക്കു സമ്മാനിക്കുന്നതിൽ ഈ സിനിമയുടെ ശില്പികൾ വിജയിക്കുന്നു. സിനിമ എന്ന മാധ്യമത്തിന്റെ ശക്തിയെ അടിവരയിടുന്ന ഈ സംരംഭം 2013 Cannes Film Festival ൽ പ്രദർശിപ്പിച്ചിരുന്നു.