Breathe
ബ്രീത്ത് (2018)

എംസോൺ റിലീസ് – 1009

ഭാഷ: ഹിന്ദി
നിർമ്മാണം: Amazon Video
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Subtitle

2155 Downloads

IMDb

8.2/10

ആമസോൺ പ്രൈമിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സീരീസ് ആണ് ബ്രീത്ത്. മാധവനും, അമിത് സാധും പ്രധാന വേഷങ്ങളിൽ എത്തുന്ന ക്രൈം ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ സീരീസിൽ 8 എപ്പിസോഡുകളെ ഉള്ളൂ.

ഡാനി മാസ്‌കരേനസ് ഒരു ഫുട്ബോൾ കോച്ച് ആണ്. വിഭാര്യനായ അദ്ദേഹം അമ്മ ജൂലിയറ്റിനും, മകൻ ജോഷിനും ഒപ്പമാണ് താമസം. ജോഷ് ഒരു ശ്വാസകോശ രോഗിയാണ്. അവയവ സ്വീകർത്താക്കളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ജോഷ് ഉള്ളത്. ശ്വാസകോശം 6 മാസത്തിനുള്ളിൽ മാറ്റിവെച്ചില്ലെങ്കിൽ അവനെ രക്ഷിക്കാൻ കഴിയില്ല എന്ന് അവന്റെ ഡോക്ടർ പറയുന്നു. അതോടെ ഏത് വിധേനെയും തന്റെ മകനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡാനി. തന്റെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് കൊണ്ട് സ്വന്തം മകളായ ശ്രേയയെ നഷ്ടപ്പെട്ട ഒരു പോലീസ് ഓഫീസറാണ് കബീർ സാവന്ത്. മകളുടെ മരണത്തോടെ മുഴു കുടിയനായി മാറിയ അദ്ദേഹം ഭാര്യയുമായി അകൽച്ചയിലായത് കൊണ്ട് ഡിവോഴ്സിന്റെ വക്കിലാണ്. വ്യക്തിജീവിതത്തിലെ വലിയൊരു ദുരന്തത്തിൽ നിന്നും കരകയറാൻ കഴിയാതെ തന്റെ ഔദ്യോഗികജീവിതവും പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുകയാണ് കബീർ. ഇവർ രണ്ടു പേരും തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്ന കഥയാണ് ബ്രീത്ത് പറയുന്നത്.