Chak de! India
ചക് ദേ! ഇന്ത്യ (2007)

എംസോൺ റിലീസ് – 980

Subtitle

20708 Downloads

IMDb

8.1/10

Movie

N/A

ചക് ദേ ഇന്ത്യ 2007 ൽ പുറത്തിറങ്ങിയ സ്പോർട്സ് ഡ്രാമ ചിത്രമാണ്. ജയദീപ് സാഹ്നിയുടെ തിരക്കഥയിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ഷിമിത് ആമിൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സ്പോർട്സ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് റോബർട്ട്‌ മില്ലറുടെ മേൽനോട്ടത്തിലായിരുന്നു. 2002 കോമൺ വെൽത് ഗെയിംസിലെ വിജയത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ട ഒരു ഫിക്ഷനൽ മൂവിയാണ് ചക് ദേ ഇന്ത്യ.

ഇന്ത്യൻ മെൻസ് ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു കബീർ ഖാൻ. വേൾഡ് കപ്പ് ഫൈനലിൽ പാകിസ്താനോടേറ്റ തോൽവി കാരണം ടീമിൽ നിന്നും പുറത്താക്കപ്പെടുകയും, അയൽക്കാരുടെ സമ്മർദ്ദം കാരണം തന്റെ മാതാവിനെയും കൂട്ടി നാടും വീടും ഉപേക്ഷിച്ചു പോവേണ്ടി വരികയും ചെയ്യുന്നു. ഏഴു വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിമൻസ് ടീമിന്റെ പരിശീലകനാകാൻ അവസരം ലഭിക്കുമ്പോൾ അദ്ദേഹത്തിന് മറികടക്കേണ്ടത് ഒരുപാട് വെല്ലുവിളികളെയാണ്. ടീമിനെ വിറ്റവൻ എന്ന ചീത്തപ്പേര് മുഖേന ഒഫീഷ്യലുകളുടെയും, താൻ പരിശീലിപ്പിക്കുന്ന കളിക്കാരുടെയും പരിഹാസങ്ങൾക്ക് പുറമെ, വ്യത്യസ്ത സ്റ്റേറ്റുകളിൽ നിന്നും വരുന്ന കളിക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുക, വനിതാ ടീമിനോട് ഒഫീഷ്യലുകളുടെ പൊതുവെയുള്ള അവഗണന, തുടങ്ങിയ ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടതായി വരുന്നു.