Chaman Bahaar
ചമൻ ബഹാർ (2020)

എംസോൺ റിലീസ് – 2230

Download

2106 Downloads

IMDb

6.9/10

Movie

N/A

പുകയിലയും പ്രണയവും ആരോഗ്യത്തിന് ഹാനികരം! രസച്ചരടിൽ തീർത്ത “ചമൻ ബഹാർ” ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസായതാണ് .
‘ചമൻ ബഹാർ’- പൂന്തോട്ടത്തിലെ വസന്തം എന്നർത്ഥം വരുന്ന തലക്കെട്ട് അതിനൊപ്പം അതേ പേരിലുള്ള പാൻമസാലയേയും സൂചിപ്പിക്കുന്നു, ചിത്രത്തിലെ നായക കഥാപാത്രം ബില്ലു ഒരു പാൻകടയുടെ ഉടമയാണ്.
ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു പിടി സംഭവങ്ങളെ, അതിന്റെ രസം കൊല്ലാതെ തന്നെ കോർത്തിണക്കിയിട്ടുണ്ട്.
‘പഞ്ചായത്ത്’ പോലെയുള്ള വെബ് സീരീസുകളിലൂടെയും ഹാസ്യ പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജിതേന്ദ്ര കുമാർ അഥവാ ആരാധകരുടെ ജീത്തു ഭയ്യായാണ് ചിത്രത്തിലെ നായകൻ. ആയുഷ്മാൻ ഖുരാനയ്ക്കൊപ്പം ‘ശുഭ് മംഗൾ സ്യാദ്യാ സാവ്ധാൻ’ എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലെത്തിയിരുന്നു.