Chennai Express
ചെന്നൈ എക്സ്പ്രസ് (2013)

എംസോൺ റിലീസ് – 2728

IMDb

6.2/10

Movie

N/A

ഷാരൂഖ് ഖാന്‍, ദീപിക പദുകോൺ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് രോഹിത് ഷെട്ടി സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമാണ് ചെന്നൈ എക്സ്പ്രസ്.

പേര് പോലെ തന്നെ ഒരു ട്രെയിന്‍ മൂലം ജീവിതം മാറിമറിഞ്ഞ രാഹുല്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട രാഹുല്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം തന്നെ വളര്‍ത്തി വലുതാക്കിയ അപ്പൂപ്പനും അമ്മുമ്മക്കും വേണ്ടി ജീവിച്ചു.

അപ്പൂപ്പന്റെ മരണശേഷം തന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ തീരുമാനിക്കുന്ന രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവാന്‍ തയ്യാറെടുക്കുന്ന സമയത്ത് അമ്മൂമ്മ, അപ്പൂപ്പന്റെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്യാന്‍ രാഹുലിനോട് പറയുന്നു. രാമേശ്വരത്തേക്കാണെന്ന് പറഞ്ഞു അമ്മൂമ്മയെ കബളിപ്പിക്കാന്‍ ചെന്നൈ എക്സ്പ്രസില്‍ കേറുന്ന രാഹുലിന്റെ ജീവിതം അവിടെവച്ച് മാറിമറിയുന്നു.