എം-സോണ്‍ റിലീസ് – 2301
ഭാഷ | ഹിന്ദി |
സംവിധാനം | Hansal Mehta |
പരിഭാഷ | രജിൽ എൻ.ആർ.കാഞ്ഞങ്ങാട് |
ജോണർ | കോമഡി, ഡ്രാമ |
ഛലാംഗ്, ഒരു ചാട്ടം, സ്കൂളിലെ സ്പോർട്സുമായി ബന്ധപ്പെട്ട ഒരു, ലോ ബജറ്റ് സിനിമ.
സ്കൂളിൽ പിൻവാതിൽ നിയമനത്തിലൂടെ പി.റ്റി മാഷായി മാറിയ മോണ്ടുവിന്റെ തസ്തികയിലേക്ക് അവിചാരിതമായി ഉയർന്ന യോഗ്യതയുള്ള ഒരു പി.റ്റി മാസ്റ്റർ കടന്ന് വരുന്നു. അത് വരെ അലസനായി നടന്നിരുന്ന മോണ്ടു, പിടിച്ച് നിൽക്കാനായി തന്റെ മടിയൊക്കെ മാറ്റി വെച്ച്
പുതിയ മാഷിനെ പുറത്താക്കാൻ കച്ച കെട്ടിയിറങ്ങുന്നു.
മോണ്ടുവിന് പൂർണ പിന്തുണയുമായി, ഹിന്ദിമാഷും കുടുംബ സുഹൃത്തുമായ ശുക്ല സാറുമുണ്ട്.
അതിനിടയിൽ കമ്പ്യൂട്ടർ ടീച്ചറായി സ്കൂളിലെത്തുന്ന നീലിമ ടീച്ചർ, മോണ്ടുവിൽ പ്രണയത്തിന്റെ മൊട്ട് വിരിയിക്കുന്നു. ഹരിയാനയിലെ ഗ്രാമ്യഭാഷയിലെ സംഭാഷണങ്ങളിലൂടെ നീങ്ങുന്ന സിനിമയുടെ ആദ്യ പകുതി നർമരസം നിറഞ്ഞതാണ്. തുടർന്ന് കാണുക.
ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോണ്ടുവായി രാജ്‍കുമാര്‍ റാവുവും, നീലിമയായി നുസ്രത്ത് ബറൂച്ചയും, ശുക്ല സാറായി സൗരഭ് ശുക്ലയും വേഷമിടുന്നു. പതിവ് പോലെ സൗരഭ് ശുക്ലയുടെ മികച്ച പ്രകടനം എടുത്ത് പറയേണ്ടതാണ്.