Choked
ചോക്ഡ് (2020)

എംസോൺ റിലീസ് – 2011

ബാങ്ക് ഉദ്യോഗസ്ഥയായ സരിതയും ഗിത്താറിസ്റ്റ് സുശാന്തും മകനും മുംബൈയിലെ ഒരു ചെറിയ ഫ്ലാറ്റ് റൂമിലാണ് താമസിക്കുന്നത്. ദൈന്യദിന ജീവിതം തന്നെ മുന്നോട്ട് പോകാൻ വിഷമിക്കുന്ന ഒരു ചെറിയ ഫാമിലി.ഒരു രാത്രി സരിതക്ക് അവരുടെ അടുക്കളയിലെ സിങ്കിലെ വെള്ളം പോകുന്ന ഭാഗത്ത്‌നിന്ന് കവറിൽ പൊതിഞ്ഞു ഒരു കെട്ട് നോട്ട് കിട്ടി. വീണ്ടും കിട്ടാൻ തുടങ്ങി. ആ നോട്ടുകെട്ടുകൾ എങ്ങനെ അവിടെ വന്നു? അതൊരു കെണിയാണോ?

അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ Netflix പുറത്തിറക്കിയ ത്രില്ലർ മൂവിയാണ്
ചോക്ഡ്. മലയാള നടൻ റോഷൻ ആണ് നായക കഥാപാത്രമായ സുശാന്തിനെ അവതരിപ്പിച്ചിരിക്കുന്നത്.