Darlings
ഡാർലിങ്സ് (2022)

എംസോൺ റിലീസ് – 3065

ഭാഷ: ഹിന്ദി
സംവിധാനം: Jasmeet K Reen
പരിഭാഷ: വിഷ് ആസാദ്
ജോണർ: കോമഡി, ഡ്രാമ, ത്രില്ലർ

2022-ല്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്സ്, പ്രണയിച്ച് വിവാഹം കഴിച്ച, റയില്‍വേ ഉദ്യോഗസ്ഥനായ ഹംസയുടെയും ഭാര്യ ബദ്രു എന്ന ബദറുനിസ്സയുടെയും കഥയാണ് പറയുന്നത്. ഭാര്യയോട് സ്നേഹമുണ്ടെങ്കിലും, ഭാര്യയെ ഒരുപാട് ഉപദ്രവിക്കുന്ന,
പിന്നെ എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ എന്ന വാദത്തിലൂടെ ഭാര്യയെ കയ്യിലെടുക്കുന്ന മദ്യപാനിയായ ഹംസയും, ഉപദ്രവങ്ങളില്‍ പൊറുതി മുട്ടിയ, അതേസമയം ഭര്‍ത്താവിനെ ഒരുപാട് സ്നേഹിക്കുന്ന ബദ്രുവും. ഇതിങ്ങനെ തുടര്‍ന്ന് വരവേ നടക്കുന്ന ഒരു സംഭവം ബദ്രുവിനെ ചില കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതയാക്കുന്നു.

ഗാര്‍ഹികപീഡനമാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമെങ്കിലും ഇതുവരെ കണ്ടു പരിചയിച്ച രീതിയിലല്ലാത്ത അവതരണമാണ് സംവിധായക Jasmeet K. Reen ന്റെ ആദ്യ ചിത്രത്തിന്റെ മികവ്. ഗാര്‍ഹികപീഡനം, അബ്യുസിവ് റിലേഷൻഷിപ്പ് തുടങ്ങിയ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്താതെ, ബ്ലാക്ക് കോമഡിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പൊതുവെ വളരെ സീരിയസ് മൂഡിൽ പറഞ്ഞുപോകാറുള്ളതിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റ് കൊണ്ടും ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ടും മികച്ചൊരു ഒരു ഹിന്ദി ചിത്രമാണ് ഡാര്‍ലിങ്സ്.