Darr
ഡർ (1993)

എംസോൺ റിലീസ് – 2053

Subtitle

4289 Downloads

IMDb

7.6/10

Movie

N/A

1993 ൽ യഷ് രാജ് ഫിലിംസിന്റെ ബാനറിൽ യാഷ് ചോപ്ര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇന്ത്യൻ മനശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഡർ :എ വയലെന്റ് ലവ് സ്റ്റോറി. ജൂഹി ചൗള, സണ്ണി ഡിയോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആകുമ്പോൾ വില്ലൻ ആയി എത്തുന്നത് ഷാരൂഖ് ഖാനാണ്. നായകനെക്കാൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വില്ലൻ കഥാപാത്രം  ഷാരൂഖ് ഖാൻന്റെ സിനിമ ജീവിതത്തിലെ തന്നെ വൻ വഴിത്തിരിവായിരുന്നു. മികച്ച നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും ഒരുപോലെ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.ഇന്നും ഒരു കൾട്ട് ക്ലാസിക്കായി കണക്കാക്കുന്ന ഈ ചിത്രം, യാഷ് ചോപ്രയുടെ സിനിമ ജീവിതത്തിലെ തന്നെ മികച്ചചിത്രങ്ങളിൽ ഒന്നാണ്. മികച്ച ഗാനങ്ങളും പശ്ചാത്തലസംഗീതവും കൊണ്ട് സമ്പന്നമായ ചലച്ചിത്രം, 1993-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം, മണിച്ചിത്രത്താഴുമായി പങ്കുവെച്ചു. ഫിലിംഫെയറിൽ 10 നോമിനേഷൻ ലഭിച്ച ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ്.