Devdas
ദേവ്ദാസ് (2002)

എംസോൺ റിലീസ് – 1334

Download

8109 Downloads

IMDb

7.5/10

Movie

N/A

ശരത് ചന്ദ്ര ചാറ്റർജിയുടെ 1917ഇൽ പ്രസിദ്ധീകരിച്ച ദേവ്ദാസ് എന്ന നോവലിനെ ആധാരമാക്കി 2002ഇൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചലചിത്രാവിഷ്കാരമാണ് ദേവ്ദാസ്. പ്രണയത്തെയും പ്രണയനഷ്ടത്തെയും മനോഹരമായ ഒരു കവിത പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ പ്രേക്ഷകന് മികച്ച ഒരു ദൃശ്യവിസ്മയമാണ്.

പാർവതിയും ദേവ്ദാസും ചെറുപ്പത്തിലെ കളിക്കൂട്ടുകാരും സുഹൃത്തുക്കളുമാണ്. ബാല്യത്തിലെ സൗഹൃദം യൗവനത്തിൽ പ്രണയത്തിന് വഴിമാറുമ്പോൾ ഇരുകുടുംബങ്ങളുടെയും സാമ്പത്തികസ്ഥിതിയും ജാതിയുമെല്ലാം അവരുടെ ഒന്നിക്കലിനു വിലങ്ങുതടിയാകുകയും, ഒടുവിൽ ചിലരുടെ സ്വാർത്ഥചിന്തകൾ മൂലം എന്നന്നേക്കുമായി അകന്നു പോകുന്നതും തുടർന്ന് ദേവ്ദാസിന്റെ ജീവിതം താറുമാറാകുന്നതുമാണ് സിനിമ.

അന്നത്തെ ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു ദേവ്ദാസ്, അത് ഓരോ ഫ്രെയിമിലും കാണാനുമുണ്ട്. ശ്രേയാ ഘോഷാൽ ആദ്യമായി ഗാനം ആലപിച്ചതും ഈ സിനിമയിലാണ്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകൻ ഇസ്മയിൽ ദർബാറാണ്, എഴുതിയത് മെഹ്ബൂബ്. സീ സരിഗമ റിയാലിറ്റി ഷോയിലൂടെ സിനിമാരംഗത്തെത്തിയ ശ്രേയാ ഘോഷാലിന് ആദ്യ സിനിമയിലൂടെ തന്നെ പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.