Dil Bechara
ദിൽ ബേച്ചാരാ (2020)

എംസോൺ റിലീസ് – 1857

Download

43129 Downloads

IMDb

8.3/10

Movie

N/A

ജോൺ ഗ്രീനിന്റെ “ഫോൾട്ട് ഇൻ അവർ സ്റ്റാഴ്സ്” നോവലിനെ ആസ്പദമാക്കി നവാഗത സംവിധായകൻ മുകേഷ് ഛബ്ര സംവിധാനം നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദിൽ ബേച്ചാരാ”. അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമാണിത്.

ക്യാൻസർ രോഗികളായ കിസീ ബാസുവും, ഇമ്മാനുവൽ രാജ്കുമാർ ജൂനിയറും തമ്മിലുള്ള പ്രണയമാണ് ചിത്രം.ക്യാൻസർ രോഗികളുടെ ഭയന്നുള്ള ജീവിതവും,
അവരുടെ കുടുംബത്തിന്റെ വേദനകളും, എല്ലാത്തിലുമുപരി സ്നേഹിച്ചാലും ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യവുമെല്ലാം ചിത്രത്തിലുടനീളം നമുക്ക് കാണാം.എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതവും, ലീഡ് അഭിനേതാക്കളുടെ അഭിനയവുമെല്ലാം കൊണ്ട് വളരെ മികച്ച ഒരു എക്സ്പീരിയൻസാണ് ചിത്രം നൽകുന്നത്. കണ്ണീരിൽ കലർന്ന മറക്കാനാവാത്ത ഒരു അനുഭവം ചിത്രം പ്രേക്ഷകർക്ക് തരുമെന്നത് 100% ഉറപ്പാണ്.

സുശാന്തിനുള്ള എംസോൺ അന്ത്യോപചാരമാണ് ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ.