Dil Chahta Hai
ദില്‍ ചാഹ്താ ഹേ (2001)

എംസോൺ റിലീസ് – 1064

Download

9642 Downloads

IMDb

8.1/10

Movie

N/A

ബോളിവുഡിൽ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിച്ച സിനിമയാണ് ദിൽ ചാഹ്താ ഹേ. ഫർഹാൻ അക്തർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ദിൽ ചാഹ്താ ഹേ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. ആകാശ് (ആമിർ ഖാൻ), സിദ്ധാർഥ് (അക്ഷയ് ഖന്ന), സമീർ (സെയ്ഫ് അലി ഖാൻ). കോളേജ് കാലത്ത് തുടങ്ങുന്ന സൗഹൃദം എക്കാലത്തും നിലനിൽക്കുമെന്ന വിശ്വാസത്തിലാണ് അവർ. കോളേജ് കഴിഞ്ഞയുടൻ നടത്തുന്ന ഗോവ യാത്രയും എല്ലാ വർഷവും ഇവിടെ ഒത്തു ചേരണമെന്ന തീരുമാനവും ഒക്കെ അവരുടെ ജീവിതത്തിലെ പ്രതീക്ഷകളാണ്. രസകരമായ കഥാ സന്ദർഭങ്ങളും മൂന്ന് പേരുടെയും കോമ്പിനേഷൻ സീനുകളും ഈ സഹൃദം എന്നുമിങ്ങനെ നിൽക്കണമെന്ന ആഗ്രഹം പ്രേക്ഷകരിലും ഉണ്ടാക്കുന്നു. എന്നാൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട ഘട്ടമെത്തുമ്പോൾ, പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമാകുമ്പോൾ ഇവർ അറിയാതെ അകലുന്നു. ഓരോരുത്തരും അവരുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ പായുമ്പോൾ വീണ്ടും അവർ തിരിച്ചറിയുന്നു ആ സൗഹൃദം അവർക്ക് നൽകിയിരുന്ന ശക്തി. ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിൽ അടുത്തുണ്ടാകുന്നത് വഴി ഈ സൗഹൃദം എന്നന്നേക്കും നിലനിൽക്കുന്നത് ആണെന്ന് അവർ തെളിയിക്കുന്നു. പ്രീതി സിന്റ, സൊനാലി കുൽക്കർണി, ഡിംപിൾ കപാഡിയ എന്നിവരുടെ മികച്ച പ്രകടനം സിനിമയ്ക്ക് കൂടുതൽ മിഴിവേകുന്നു. ഈ ചിത്രം ബോളിവുഡിൽ പുത്തൻ ട്രെന്റിന് തന്നെ കാരണമായി. മൂന്ന് വ്യത്യസ്ത സ്വഭാവമുള്ള സുഹൃത്തുക്കൾ അവരുടെ ജീവിത സഖികൾക്കൊപ്പം അവരുടെ സ്നേഹബന്ധം തുടരുന്നതിന്റെ ഊഷ്മള ദൃശ്യങ്ങളോടെ ചിത്രം അവസാനിക്കുന്നു. മികച്ച ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.