Dil Dhadakne Do
ദിൽ ധഡക്നേ ദോ (2015)

എംസോൺ റിലീസ് – 1689

IMDb

7/10

Movie

N/A

ഡൽഹിയിലെ ‘ഹൈ സൊസൈറ്റി’ അംഗങ്ങളായ കമൽ മെഹ്‌റയും നീലം മെഹ്‌റയും തങ്ങളുടെ 30 ആം വിവാഹവാർഷികം ഒരു ക്രൂസ് ഷിപ്പിൽ ആഘോഷിക്കാൻ തീരുമാനിക്കുന്നു. മെഹ്‌റ കുടുംബത്തിന്റെ ബിസ്സിനസ്സ് പോലെത്തന്നെ, കമലിന്റേയും നീലത്തിന്റേയും കുടുംബ ജീവിതം ഇപ്പോൾ അത്ര നല്ല നിലയിലല്ല പോകുന്നത്. മകൾ അയേഷ മെഹ്‌റ തന്റെ ബിസ്സിനസ്സ് സംരംഭത്തിൽ വിജയമായെങ്കിലും ദാമ്പത്യജീവിതം അത്ര സന്തോഷകരമല്ല. മകൻ കബീർ മെഹ്‌റ, കുടുംബ ബിസിനസ്സിന്റെ ചുമതല വന്നു ചേർന്നതിനാൽ പൈലറ്റ് ആകാനുള്ള മോഹം ഉപേക്ഷിക്കേണ്ടി വന്ന വിഷമത്തിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും, അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മെഹ്‌റ കുടുംബം 10 ദിവസത്തെ ക്രൂസ് യാത്ര ആരംഭിക്കുകയാണ്. എന്നാൽ ആ യാത്ര കേവലം മെഹ്‌റ കുടുംബത്തിന്റെ മാത്രമല്ല, മറിച്ച് അവരുടെ ക്ഷണം സ്വീകരിച്ചെത്തിയ എല്ലാപേരുടെയും ജീവിതം മാറ്റിമറിക്കുകയാണ്.

സോയ അക്തർ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദിൽ ധഡക്നേ ദോ‘. അനിൽ കപൂർ, ഷെഫാലി ഷാ, പ്രിയങ്ക ചോപ്ര, രൺവീർ സിങ്, അനുഷ്‌ക ശർമ്മ, ഫറാൻ അക്തർ, രാഹുൽ ബോസ് തുടങ്ങിയ വമ്പൻ താര നിരയ്‌ക്കൊപ്പം ശബ്‌ദ സാന്നിദ്ധ്യമായി ആമിർ ഖാനും ചേരുന്നു. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയ്‌നറാണ് ‘ദിൽ ധഡക്നേ ദോ‘.