Dil To Pagal Hai
ദിൽ തോ പാഗൽ ഹേ (1997)

എംസോൺ റിലീസ് – 2192

Download

10340 Downloads

IMDb

7/10

Movie

N/A

1997ലെ ബോളിവുഡ് മ്യൂസിക്കൽ റൊമാൻസ് ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ‘ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ’ എന്ന ഗാനം മൂളാത്ത ഭാരതീയരുണ്ടോ?
പ്രണയത്തിൽ വിശ്വസിക്കാത്ത രാഹുലിന്റെ കഥയാണ് ദിൽ തോ പാഗൽ ഹേ. രണ്ടുപേർക്ക് എങ്ങനെ ഒരുമിച്ച് ജീവിതം ചെലവഴിക്കാമെന്ന് മനസ്സിലാക്കാൻ രാഹുൽ പരാജയപ്പെടുന്നു. ഇതിൽ പൂജയുടെ കഥയിൽ, അവൾക്കായി ആരെയോ സൃഷ്ടിസിച്ചിട്ടുണ്ടെന്നും അവൾ ആ വ്യക്തിയെ കണ്ടെത്തുമെന്നും വിശ്വസിക്കുന്നു. പ്രണയം സൗഹൃദമാണെന്നും ഒരു ദിവസം അവളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും വിശ്വസിക്കുന്ന നിഷയുടെ കഥ കൂടിയാണിത്. സ്വപ്നങ്ങളിൽ വിശ്വസിക്കുന്ന ആളുകളുടെ കഥ പറയുന്ന ഒന്നാണ് ദിൽ തോ പാഗൽ ഹേ. അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമോ? അവരുടെ യഥാർത്ഥ സ്നേഹം അവർ കണ്ടെത്തുമോ? തനിക്കായി ആരെങ്കിലും – എവിടെയെങ്കിലും – സൃഷ്ടിച്ചിട്ടുണ്ട് എന്ന് ദിൽ തോ പാഗൽ ഹേ നമ്മളെ വിശ്വസിപിക്കുന്നു.
ഷാരൂഖ് ഖാനും മാധുരി ദീക്ഷിതും കരിഷ്മ കപൂറും അക്ഷയ് കുമാറും ആടിപ്പാടിയ 1997ലെ മെഗാഹിറ്റ് ചിത്രം ഒരു തലമുറയെയാണ് ആവേശഭരിതരാക്കിയത്.
ചിത്രത്തിലെ നിങ്ങൾക്കായി ആരോ എവിടെയോ ഉണ്ടെന്ന വാചകങ്ങൾ ഇരുപത്തിരണ്ട് വർഷങ്ങൾക്കിപ്പറവും നെഞ്ചേറ്റുന്നവർ നിരവധിയാണ്.