Dilwale Dulhania Le Jayenge
ദിൽവാലെ ദുൽഹാനിയ ലെ ജായേങ്കെ (1995)

എംസോൺ റിലീസ് – 567

Subtitle

29944 Downloads

IMDb

8/10

Movie

N/A

20 ഒക്ടോബർ 1995 – ൽ ആദിത്യ ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡിഡിഎൽജെ). യാഷ് ചോപ്ര ആണ് നിർമ്മാതാവ് . ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. മുംബൈയിലെ മറാത്താ മന്ദിർ തിയേറ്ററിൽ 2014 ഡിസംബർ 12 ന് ചിത്രം ആയിരം ആഴ്ചകൾ പിന്നിട്ട് ചരിത്രം കുറിച്ചു. ഇപ്പോഴും പ്രദർശനം തുടരുന്നു. വിദേശത്തു കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യക്കാരാണ് രാജും(ഷാരൂഖ്) സിമ്രാനും(കാജോൾ). സുഹൃത്തുക്കളുമൊത്ത് യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രയിൽ അവർ കണ്ടു മുട്ടി പ്രണയത്തിലാകുന്നു. സിമ്രാന് പിതാവ് നാട്ടിലുള്ള സുഹൃത്തിൻറെ മകനുമായി വിവാഹം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. വിവാഹത്തിനായി നാട്ടിലേക്കു പോകുന്ന സിമ്രാനെ പിന്തുടർന്ന് രാജും ഇന്ത്യയിലേക്ക് വരുന്നു. തുടർന്ന് സിമ്രാൻറെ പിതാവിൻറെ സമ്മതത്തോടു കൂടി തന്നെ അവളെ സ്വന്തമാക്കാൻ രാജ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. ഇന്ത്യയിലും ലണ്ടനിലും സ്വിറ്റസർലണ്ടിലുമായാണ് ഡിഡിഎൽജെ ചിത്രീകരിച്ചത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും കരസ്ഥമാക്കി.