Dostana
ദോസ്താന (2008)

എംസോൺ റിലീസ് – 1914

Download

5543 Downloads

IMDb

6.4/10

Movie

N/A

സാമും (Abhishek Bachchan) കുനാലും (John Abraham) മിയാമിയിൽ വച്ച് യാദൃശ്ചികമായി പരിചയപ്പെടുന്നു. ഇരുവർക്കും വാടകയ്ക്ക് ഒരു അപ്പാർട്മെന്റ് ആണ് ആവശ്യം. മനസ്സിനിണങ്ങിയ ഒരു അപ്പാർട്മെന്റ് ലഭിക്കുന്നതിനായി ഇരുവർക്കും തങ്ങൾ ‘ഗേ’ ആണെന്ന് കളവ് പറയേണ്ടതായി വരുന്നു. നിർദോഷകരമാണെന്ന് കരുതി പറഞ്ഞ കളവ് പക്ഷേ, അവർക്കൊപ്പം ആ അപ്പാർട്മെന്റിൽ നേഹ (Priyanka Chopra) എന്ന സുന്ദരിയായ പെൺകുട്ടി കൂടി താമസിക്കുന്നുണ്ടെന്നു അറിയുമ്പോൾ പ്രശ്‌നമാകുന്നു. പുറമേ ഗേ ആയി അഭിനയിക്കുകയും ഉള്ളുകൊണ്ട് നേഹയെ സ്വന്തമാക്കാനും ഇരുവരും ശ്രമം ആരംഭിക്കുന്നു. എന്നാൽ അവർക്കിടയിലേക്ക് നേഹയുടെ ബോസ്സ്, അഭി (Bobby Deol) കൂടി കടന്നു വരുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു.

                           തരുൺ മൻസുഖാനിയുടെ സംവിധാനത്തിൽ 2008 ൽ പുറത്തുവന്ന ചിത്രമാണ് ദോസ്താന. മികച്ച കഥാതന്തു, സംവിധാനം, ഛായാഗ്രഹണം, സംഗീതം,വസ്ത്രാലങ്കാരം എന്നിവയ്ക്ക് പുറമേ പ്രധാന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനം കൊണ്ടും ഏറെ ശ്രദ്ധ ആകർഷിച്ച സിനിമയാണ് ദോസ്താന. ആ വർഷത്തെ ഏറ്റവും വലിയ വിജയം നേടിയ 10 സിനിമകളിൽ ഒന്നാകാനും ദോസ്താനയ്ക്കു സാധിച്ചു. വ്യത്യസ്തമായ കഥാഗതി കൊണ്ട് ഇപ്പോഴും ഒരു ഫ്രഷ് ഫീൽ തരാൻ സാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.