Ek Tha Tiger
എക് ഥാ ടൈഗർ (2012)
എംസോൺ റിലീസ് – 3165
ഭാഷ: | ഹിന്ദി |
സംവിധാനം: | Kabir Khan |
പരിഭാഷ: | സജിൻ.എം.എസ്, സഞ്ജയ് എം എസ് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, റൊമാൻസ് |
യഷ് രാജ് ഫിലിംസിന്റെ Spy Universe-ലെ ആദ്യചിത്രമാണ് 2012-ൽ കബീർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എക് ഥാ ടൈഗർ‘.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW-യിൽ ഏജന്റായി ജോലി ചെയ്യുന്ന ടൈഗറിന്റെ ജീവിതം ഒരു പ്രത്യേക രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. ജോലിയുടെ രഹസ്യ സ്വഭാവം കാരണം ഒരു സാധാരണ ജീവിതം ടൈഗറിന് ഉണ്ടായിട്ടില്ല.
അങ്ങനെയിരിക്കെ ടൈഗറിന് തന്റെ മേലുദ്യോഗസ്ഥൻ ഒരു വ്യത്യസ്തമായ മിഷൻ ഏൽപ്പിക്കുന്നു. സാധാരണ ടൈഗർ ഏത് മിഷന് പോയാലും അവിടെ ആരെങ്കിലും കൊല്ലപ്പെടും. പക്ഷേ, ഈ മിഷന്റെ കാര്യത്തിൽ ഒരാളെ നിരീക്ഷിച്ചാൽ മാത്രം മതിയായിരുന്നു.ആ നിരീക്ഷിക്കേണ്ട ആളിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ടൈഗർ ഒരു പെൺകുട്ടിയുമായി പരിചയപ്പെടുന്നു. വൈകാതെ അവർ രണ്ടുപേരും അടുപ്പത്തിലാവുന്നു. പക്ഷേ, പിന്നീടാണ് ആ പെൺകുട്ടി ആരാണെന്നുള്ള സത്യം ടൈഗർ മനസ്സിലാക്കുന്നത്. അത് ടൈഗറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.