Flames Season 2
ഫ്ലെയിംസ് സീസൺ 2 (2019)

എംസോൺ റിലീസ് – 2964

ഭാഷ: ഹിന്ദി
സംവിധാനം: Apoorv Singh Karki
പരിഭാഷ: സജിൻ.എം.എസ്
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

3040 Downloads

IMDb

8.8/10

രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്.

അഞ്ച് എപ്പിസോഡുകളുള്ള രണ്ടാം സീസൺ പുറത്തിറങ്ങിയത് 2019 ലാണ്.

ഒന്നാം സീസണിൽ എവിടെ അവസാനിച്ചോ അവിടെ നിന്ന് തന്നെയാണ് രണ്ടാം സീസണിന്റെ തുടക്കം. വെറും ട്യൂഷൻ ക്ലാസ് പ്രണയത്തിൽ നിന്നും രജത്തും ഇഷിതയും സീരിയസ് റിലേഷൻഷിപ്പിലേക്ക് കടന്നിരിക്കുന്നു. കൂടെ അവർക്ക് എല്ലാവിധ സപ്പോർട്ടുമായി കൗശൽ സാറും, പാണ്ഡുവും അനുഷയും.

ആദ്യ സീസണിനേക്കാൾ അല്പം ഗൗരവമേറിയ വിഷയങ്ങളിലൂടെ സീരീസ് കടന്നുപോകുന്നുണ്ടെങ്കിലും ഏതൊരു TVF സീരീസിലെ പോലെയും ഹാപ്പി എൻഡിങ്ങിൽ അവസാനിക്കുന്ന സീസൺ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്.